നിർധന കുടുംബത്തിന് വീടൊരുക്കാൻ പൊലീസ്

മൂവാറ്റുപുഴ: നിർധന കുടുംബത്തിന് വീട് നിർമിക്കാനൊരുങ്ങി മൂവാറ്റുപുഴ പൊലീസ്. വാളകം കുളങ്ങാട്ടുകുഴി രാജ​െൻറ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകുന്നത്. സ്വന്തമായി സ്ഥലമുണ്ടായിരുന്നിട്ടും വീടുവെക്കാൻ കഴിയാതെ വിഷമിച്ച കുടുംബത്തിന് പൊലീസ് അത്താണിയാവുകയായിരുന്നു. മൂവാറ്റുപുഴ ജനമൈത്രി സ്റ്റേഷ‍​െൻറ കീഴിലെ പത്ത് പൊലീസ് ബീറ്റുകളിൽ നടത്തിയ സർേവയിൽനിന്ന് കണ്ടെത്തിയ ഏഴ് നിർധന കുടുംബങ്ങളിൽനിന്നാണ് രാജ‍​െൻറ കുടുംബത്തെ തെരഞ്ഞെടുത്തത്. സബ് ഇൻസ്പെക്ടർ മനുരാജ് ചെയർമാനായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വീടി​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ 10ന് റൂറൽ എസ്.പി എ.വി. ജോർജ് നിർവഹിക്കും. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോൻ, സി.െഎ സി. ജയകുമാർ, ജനമൈത്രി പൊലീസ് സബ് ഇൻസപെക്ടർ പി. മനുരാജ്, എം.എം. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.