'മാഡം' കാവ്യ മാധവനെന്ന്​ പൾസർ സുനി

കൊച്ചി: ദിവസങ്ങളായി പൾസർ സുനി മനസ്സിൽ സൂക്ഷിച്ചിരുന്ന ആ പേര് ഒടുവിൽ വെളിപ്പെടുത്തി. ത​െൻറ 'മാഡം' കാവ്യ മാധവനാണ്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാത്രമേ വെളിപ്പെടുത്തൂവെന്ന് പറഞ്ഞ 'മാഡ'ത്തി​െൻറ പേര് ബുധനാഴ്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴാണ് പൾസർ സുനിയെന്ന സുനിൽ കുമാർ വെളിപ്പെടുത്തിയത്. 'താൻ കള്ളനല്ലേ, കള്ള​െൻറ കുമ്പസാരം എന്തിനാണ് കേൾക്കുന്നത്, ത​െൻറ മാഡം കാവ്യയാണ്, അത് നേരത്തേതന്നെ പറഞ്ഞിരുന്നുവല്ലോ' എന്നാണ് കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായി സുനിൽകുമാർ പറഞ്ഞത്. എന്നാൽ, നടിയെ ആക്രമിച്ച സംഭവത്തി​െൻറ ബുദ്ധികേന്ദ്രം കാവ്യയല്ലെന്നും സുനി വ്യക്തമാക്കി. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കഴിഞ്ഞദിവസം കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി പറഞ്ഞിരുന്നു. സിനിമ മേഖലയിൽനിന്നുള്ള ഒരാളാണ് 'മാഡം' എന്നുമാത്രം ഇതുവരെ പറഞ്ഞിരുന്ന സുനി ഒടുവിൽ കാവ്യയുടെ പേര് വെളിപ്പെടുത്തി അഭ്യൂഹങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. മാഡത്തി​െൻറ പേര് വെളിപ്പെടുത്തുമെന്ന് പൾസർ സുനി പലപ്പോഴായി പറഞ്ഞതിനെത്തുടർന്ന് ഹാജരാക്കുന്ന കോടതിയിലെല്ലാം സുനിയെ മാധ്യമങ്ങൾ പിന്തുടർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ 16ന് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോൾ എല്ലാം പറയുമെന്ന് അറിയിച്ചു. എന്നാൽ, പൊലീസാവെട്ട അന്ന് സുനിയെ അവിടെ ഹാജരാക്കാതെ എറണാകുളത്തെ കോടതിയിൽ മാത്രം ഹാജരാക്കി റിമാൻഡ് നീട്ടി വാങ്ങി. ഇതിനുശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് വീണ്ടും ബുധനാഴ്ച സി.ജെ.എം കോടതിയിൽ എത്തിച്ചത്. പ്രതിയുടെ റിമാൻഡ് കോടതി അടുത്തമാസം എട്ടുവരെ നീട്ടി. അതിനിടെ, ഇൗ കേസിൽ സുനി നൽകിയ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പ്രിൻസിപ്പൽ സെഷൻസ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.