സ്വാശ്രയ മെഡിക്കൽ: കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു -ധീവരസഭ ആലപ്പുഴ: സ്വാശ്രയ മെഡിക്കൽ കോളജ് വിഷയത്തിൽ സുപ്രീം കോടതിയിൽ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അഖിലകേരള ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുവഴി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയാണ്. സ്വാശ്രയ മാനേജ്മെൻറിനുവേണ്ടി ഹാജരായ അഭിഭാഷകർ ശക്തമായി വാദിച്ചപ്പോൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ പ്രതികരിക്കാതിരുന്നതിൽ ദുരൂഹതയുണ്ട്. സർക്കാറിെൻറ സ്വാശ്രയ മാനേജ്മെൻറിനോടുള്ള കൂറാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. മുഴുവൻ മെഡിക്കൽ സീറ്റിലും സർക്കാർ അലോട്ട്മെൻറ് നടത്തണമെന്ന മെഡിക്കൽ കൗൺസിലിെൻറ വിജ്ഞാപനം അനുസരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയാറാകാതിരുന്നതാണ് ഇത്തരമൊരു കോടതിവിധിക്ക് കാരണം. വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജിയോ അപ്പീലോ നൽകുകയും പ്രഗൽഭരായ അഭിഭാഷകനെ നിയമിച്ച് കേസ് സത്യസന്ധമായി വാദിക്കുകയും വേണം. സുപ്രീംകോടതി വിധി വന്നശേഷവും എന്തിനും ഏതിനും സമരരംഗത്തിറങ്ങുന്ന വിദ്യാർഥി സംഘടനകളും പ്രതിപക്ഷവും മൗനംപാലിക്കുകയാണ്. ഇതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രതിഷേധമുണ്ടെന്നും ദിനകരൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.ജി. സുഗുണൻ, സംസ്ഥാന കൗൺസിൽ അംഗം എസ്. മോഹനൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.