കൊച്ചി: ജി.എസ്.ടി ജൂൈല റിേട്ടൺ ലേറ്റ് ഫീ പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. ജി.എസ്.ടി നിയമപ്രകാരം ജൂലൈയിലെ ഇടക്കാല റിേട്ടൺ സമർപ്പിക്കേണ്ട തീയതി ഒരുവിഭാഗം വ്യാപാരികൾക്ക് ആഗസ്റ്റ് 25ഉം മറ്റൊരു വിഭാഗത്തിന് 28ഉം ആയിരുന്നു. എന്നാൽ, പുതിയ നിയമത്തിലെ അവ്യക്തതയും പരിചയക്കുറവും മൂലം മിക്കവർക്കും നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഏറ്റവും തടസ്സമായി നിൽക്കുന്നത് ജി.എസ്.ടി പോർട്ടലിൽ ഒാൺലൈനായി പ്രവേശിക്കുന്നതിനുള്ള കാലതാമസമാണ്. ജി.എസ്.ടി പോർട്ടലിൽ കയറുന്നതിന് മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്. ബാങ്കിൽ പണം നിക്ഷേപിച്ചാൽത്തന്നെ നികുതിത്തുക ബാങ്കിൽനിന്ന് പോർട്ടലിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നതിന് ദിവസങ്ങളുടെ താമസം നേരിടുന്നുണ്ട്. ജി.എസ്.ടി പോർട്ടലിെൻറ പിഴവുമൂലം സംഭവിച്ച കാലതാമസത്തിനും ഒാേരാ ദിനത്തിനും 200 രൂപ നിരക്കിൽ പിഴ നൽകേണ്ട സ്ഥിതിയാണുള്ളത്. അതിനാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എല്ലാ റിേട്ടണും സമർപ്പിക്കുന്നതിനുള്ള തീയതി രണ്ടാഴ്ചയെങ്കിലും നീട്ടുകയും ഒാരോ ദിവസത്തിനും 200 രൂപ നിരക്കിൽ ചുമത്തുന്ന പിഴ പിൻവലിക്കുകയും വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.