മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക സി.എന്‍.കുഞ്ഞുമോള്‍ക്ക് മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് അവാർഡ് തേടിയെത്തിയത്. മൂവാറ്റുപുഴ സാഹിതി സംഗമത്തിെൻറ മികച്ച ഭാഷാ അധ്യാപികക്കുള്ള സാഹിത്യമിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ മലയാളം അധ്യാപക പരിശീലന ഗ്രൂപ്പിെൻറ എസ്.ആര്‍.ജിയായി പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കണ്‍വീനറായി 10 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള ഭാഷ പഠനത്തില്‍ കുട്ടികൾക്കുള്ള മികവ് വർധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുള്ള അധ്യാപികയാണ്. മഴുവന്നൂര്‍ ചെമ്പനാല്‍ പരേതരായ നാരായണെൻറയും തങ്കമ്മയുടെയും മകളാണ്. മഴുവന്നൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, മഴുവന്നൂര്‍ എം.ആര്‍.എസ്.വി ഹൈസ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മല കോളജ്, ഇടപ്പള്ളി ഗവണ്‍മെൻറ് ടി.ടി.ഐ, തൃശൂര്‍ ഐ.എ.എസ്.ടി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1985-ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ചാണ് അധ്യാപന ജീവിതത്തിന് തുടക്കംകുറിച്ചത്. മൂന്നു വര്‍ഷത്തോളം മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിലും പിന്നീട് എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താല്‍ക്കാലിക ജോലിചെയ്തു. 1990-ല്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സര്‍ക്കാര്‍ എല്‍.പി.എസിലാണ് സ്ഥിരനിയമനം. '98-ല്‍ എറണാകുളം ജില്ലയില്‍ ജോലിയില്‍ പ്രവേശിച്ചു. 2006-ല്‍ ഹൈസ്‌കൂള്‍ മലയാള അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷത്തോളമായി പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപികയായി ജോലി നോക്കിവരുകയാണ്. കവിയും പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ല വൈസ് പ്രസിഡൻറും കെ.എസ്.ആര്‍.ടി.സി മുന്‍ജീവനക്കാരനുമായ കുമാര്‍ കെ.മുടവൂരിെൻറ ഭാര്യയാണ്. ബംഗളൂരു കാനറ ബാങ്ക് പ്രേബഷനറി ഓഫിസര്‍ ശ്രീരാഗ് കെ.കുമാർ, കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രീരഞ്ജിനി എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.