പള്ളിക്കര: കേരള കായികവേദിയുടെ കായികതാരങ്ങൾക്ക് ജന്മംനൽകിയ അമ്മമാർക്കുള്ള ജീജാഭായ് പുരസ്കാരം ഒളിമ്പ്യൻ ശ്രീജേഷിെൻറ മാതാവ് ഉഷ രവീന്ദ്രന് നൽകി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എൽ.എൻ.സി.പി.ഇ ഡയറക്ടർ ഡോ. ജി കിഷോർ ഉദ്ഘാടനം ചെയ്തു. കായികവേദി പ്രസിഡൻറ് മുരളി അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്ത സംഘ്ചാലക് പി.ഇ.ബി. മേനോൻ പുരസ്കാരം സമർപ്പിച്ചു. സ്വർണത്ത് നാരായൺ നമ്പൂതിരിപ്പാട്, പി.ആർ. കണ്ണൻ, പി.ആർ. ശ്രീജേഷ്, ഫാ. അലക്സ് കട്ടേഴത്ത്, ഡോ. ജിജോ പോൾ, ഫ്രാൻസിസ് ആൻറണി, സി.പി. ഫിലിപ്പോസ്, അശോകൻ കുന്നുങ്കൽ, എൻ.വി. രാജപ്പൻ എന്നിവർ സംസാരിച്ചു. കിണറ്റിൽ ചാടിയ വയോധികനെ ഫയർ ഫോഴ്സ് രക്ഷിച്ചു കിഴക്കമ്പലം: അയൽവാസിയുടെ കിണറ്റിൽ ചാടിയ വയോധികനെ ഫയർ ഫോഴ്സ് രക്ഷിച്ചു. പുത്തൻകുരിശ് പൈനാംമൂട്ടിൽ കെ.ഒ. വർഗീസാണ് (78) കിണറ്റിൽ വീണത്. ബുധനാഴച പുലർച്ചെ 4.30ഓടെയാണ് സംഭവം. വീട്ടിൽ വാടകക്ക് താമസിക്കുന്നയാൾ പുലർച്ചെ വെള്ളം എടുക്കാൻ എത്തിയപ്പോഴാണ് വർഗീസിനെ കിണറ്റിൽ കണ്ടത്. തുടന്ന് പട്ടിമറ്റം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർമാൻ കെ.എ. ഉബാസ് കിണറ്റിലിറങ്ങി വർഗീസിനെ കരക്കെടുത്തു. ഓഫിസർമാരായ ടി.സി. സാജു, ലൈജു തമ്പി, എസ്. ഉണ്ണികൃഷണൻ, എം.വി. മോഹനൻ, കെ.എം. ബിബി, എ.പി. സിജാസ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.