കോലഞ്ചേരി: . ചൂണ്ടി വടയമ്പാടി തട്ടാംപറമ്പിൽ ടി.ആർ. രാജനും കുടുംബവുമാണ് ജില്ല സഹകരണ ബാങ്കിെൻറ ജപ്തി ഭീഷണി നേരിടുന്നത്. ടൈൽസ് പണിക്കാരനായ രാജൻ 10 വർഷം മുമ്പ് ജില്ല സഹകരണ ബാങ്ക് കോലഞ്ചേരി ശാഖയിൽനിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീർക്കാൻ പ്രയാസപ്പെടുന്നതിനിടെയാണ് പണയത്തിന്മേൽ പണം കെടുക്കുമെന്ന പരസ്യംകണ്ട് എറണാകുളം സ്വദേശികളായ കെ.പി.ആൻറണി, ബാബുരാജ് എന്നിവരുമായി ഇേദ്ദഹം ബന്ധപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തിെൻറ പേരിൽ വടയമ്പാടിയിലുളള അഞ്ചു സെൻറ് സ്ഥലവും ഇവരുടെ പേരിലേക്ക് എഴുതി നൽകുകയും നിലവിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ അടച്ചുതീർക്കുകയും മറ്റൊരു രണ്ടു ലക്ഷം രൂപ ഇവരിൽനിന്ന് വായ്പയായി വാങ്ങുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപ ഇതിനകം ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചടക്കുകയും ചെയ്തു. ഇതിനിടെയാണ് വായ്പ തുക കുടിശ്ശികയാണെന്ന് കാണിച്ച് ജില്ല സഹകരണബാങ്കിെൻറ കാക്കനാട് ശാഖയിൽനിന്ന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2012ൽ ഈ സ്ഥലം കാക്കനാട് ബ്രാഞ്ചിൽ പണയംെവച്ച് 13 ലക്ഷം രൂപ വായ്പയെടുത്തെന്ന് വ്യക്തമായത്. ഇത് തിരിച്ചടവ് മുടങ്ങി 18 ലക്ഷം രൂപയായപ്പോൾ ബാങ്ക് രാജനെതിരെ ജപ്തി നടപടികൾ ആരംഭിച്ചതോടെയാണ് തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം അറിയുന്നത്. നിരപരാധിത്വം ബാങ്ക് അധികൃതരോട് വ്യക്തമാക്കിയെങ്കിലും പണം തിരിച്ചടക്കണമെന്നും ഇല്ലാത്തപക്ഷം പണയ വസ്തു ഏറ്റെടുക്കുമെന്ന നിലപാടിലാണ് ബാങ്ക്. ഇത്തേുടർന്ന് നേരേത്ത വായ്പ നൽകിയവരുമായി ബന്ധപ്പെട്ടെങ്കിലും അവർ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിക്കുന്നത്. അവരുടെ മൊബൈൽ നമ്പറുകളും ഓഫാണ്. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ ജില്ല െപാലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പ്രതികൾ പലരേയും ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് പുത്തൻകുരിശ് എസ്.ഐ കെ.പി. ജയപ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.