മൂവാറ്റുപുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്ന് വിപണനത്തിനും ഉപയോഗത്തിനും സാധ്യതയുള്ളതിനാൽ ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്താൻ മൂവാറ്റുപുഴയിൽ ജനകീയ കമ്മിറ്റിയുടെ യോഗം ചേരും. സർക്കാർതലത്തിൽ രൂപവത്കരിച്ചിട്ടുള്ള സമിതിയുടെ യോഗമാണ് 29ന് രാവിലെ 10ന് എക്സൈസ് ഓഫിസിൽ കൂടുക. സമിതി ചെയർമാൻ എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റ് ജനപ്രതിനിധികൾ, പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊലീസ്, റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.