ആലപ്പുഴ: ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്േട്രഷൻ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അറിയിച്ചു. അപേക്ഷകർ 18നും 55നും മധ്യേ പ്രായമുള്ളവരാകണം. ഒ.ബി.സി വിഭാഗത്തിൽപെട്ടവരുടെ കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് (മുസ്ലിം, ക്രിസ്ത്യൻ മുതലായവ) വരുമാനപരിധി പരമാവധി ആറുലക്ഷം രൂപയാണ്. ഒ.ബി.സി വിഭാഗക്കാർക്ക് 10 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് 30 ലക്ഷം വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറുമുതൽ എട്ടുശതമാനം വരെ. മെഡിക്കൽ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, ഫിറ്റ്നസ് സെൻറർ, മെഡിക്കൽ ലബോറട്ടറി, സിവിൽ എൻജിനീയറിങ് കൺസൽട്ടൻസി, ബ്യൂട്ടിപാർലർ, എൻജിനീയറിങ് വർക്ക്ഷോപ്, കമ്പ്യൂട്ടർ െട്രയിനിങ് സെൻറർ, സോഫ്റ്റ്വെയർ കൺസൽട്ടൻസി, ഫാം നഴ്സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റൽ സ്റ്റുഡിയോ, വിഡിയോ െപ്രാഡക്ഷൻ യൂനിറ്റ്, എഡിറ്റിങ് സ്റ്റുഡിയോ, ഒാട്ടോമൊബൈൽ വർക്ക്ഷോപ്, റെഡിമെയ്ഡ് ഗാർമെൻസ് യൂനിറ്റ്, ഫുഡ് േപ്രാസസിങ്, മിനി ടൂറിസം യൂനിറ്റുകൾ, ബേക്കറി, റസ്റ്റാറൻറുകൾ, ടാക്സി/പിക് അപ് വാഹനങ്ങൾ തുടങ്ങിയ ലാഭക്ഷമതയോടെയും നിയമപരമായും നടത്താൻ പറ്റുന്ന ഏത് സംരംഭത്തിനും വായ്പ നൽകും. താൽപര്യമുള്ളവർ www.ksbcdc.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്േട്രഷൻ നടത്തണം. കാർഷിക യന്ത്രവത്കരണം; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: പരിശീലനം ലഭിച്ച തൊഴിലാളികളെ ഉപയോഗിച്ച് കാർഷികയന്ത്ര ബാങ്കുകൾ ആരംഭിക്കുന്നതിനും കാർഷികയന്ത്രങ്ങൾ കുറവുള്ള വില്ലേജുകളിൽ യന്ത്രവത്കരണം േപ്രാത്സാഹിപ്പിക്കുന്നതിനും വ്യക്തിഗത കർഷകർക്ക് കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്നതിനും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗ്രാമീണ സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, സർവിസ് സഹകരണ ബാങ്കുകൾ, പ്രമുഖ കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. കാർഷികയന്ത്ര സാമഗ്രികൾ കർഷകർക്ക് ന്യായമായ നിരക്കിൽ വാടകക്കും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഒാഫിസുമായോ ബന്ധപ്പെടണം. അപേക്ഷ ഇൗ മാസം 31നകം പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.