കർഷകർക്ക് 1.26 ലക്ഷം രൂപയുടെ ബോണസ്​; പാലമേൽ എ േഗ്രഡ് ക്ലസ്​റ്റർ ആഴ്ച്ചചന്ത മാതൃക

ആലപ്പുഴ: കൃഷിവകുപ്പി​െൻറ പാലമേൽ എ േഗ്രഡ് ക്ലസ്റ്ററി​െൻറ ആഴ്ചച്ചന്ത വഴി ഉൽപന്നങ്ങൾ വിറ്റ കർഷകർക്ക് 1.26 ലക്ഷം രൂപ ബോണസ് നൽകി. വിതരണോദ്ഘാടനം ആർ. രാജേഷ് എം.എൽ.എ നിർവഹിച്ചു. ഈവർഷം 136 കർഷകർക്കാണ് ബോണസ് നൽകിയത്. വിപണിയിൽ അംഗത്വമുള്ള വർഷം 10,000 രൂപയിൽ കുറയാതെ ഉൽപന്നങ്ങൾ വിറ്റവരാണ് ബോണസിന് അർഹരായത്. രണ്ടുലക്ഷം രൂപയുടെ കാർഷിക വിള വിറ്റ് ഏറ്റവും കൂടുതൽ ബോണസ് നേടിയ പയ്യനല്ലൂർ അശ്വതിയിൽ വിജയൻപിള്ളയെയും വനിത കർഷക അനന്തുഭവനത്തിൽ സത്യഭാമയെയും എം.എൽ.എ ആദരിച്ചു. ചാരുമൂട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രിയ കെ. നായർ, കൃഷി ഓഫിസർ സിജി സൂസൻ ജോർജ്, അസി. കൃഷി ഓഫിസർ മനോജ് മാത്യു, പാലമേൽ എ േഗ്രഡ് വിപണി പ്രസിഡൻറ് വിശ്വംഭരൻ, സെക്രട്ടറി ഭാർഗവൻ പിള്ള, കമ്മിറ്റി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. ക്ലസ്റ്ററി​െൻറ തൈ ഉൽപാദന കേന്ദ്രത്തി​െൻറ പോളിഹൗസിൽ കൃഷി ചെയ്ത സാലഡ് വെള്ളരിയുടെയും ഹൈബ്രിഡ് പയറി​െൻറയും വിളവെടുപ്പും എം.എൽ.എ നിർവഹിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' കൃഷിക്കായി ഇവിടെനിന്ന് കർഷകനായ സതീഷി​െൻറ നേതൃത്വത്തിൽ 20,000 പച്ചക്കറിതൈകൾ കർഷകർക്ക് ഉൽപാദിപ്പിച്ച് നൽകിയിരുന്നു. എട്ടുനോമ്പാചരണം മാന്നാര്‍: ഇരമത്തൂര്‍ സ​െൻറ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ ഇടവക പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ നടക്കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ കുര്‍ബാന, ധ്യാനം എന്നിവയുണ്ടാകും. ഏഴിന് വൈകുന്നേരം 6.30ന് തിരുനാള്‍ റാസ, എട്ടിന് വൈകുന്നേരം 4.30ന് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തില്‍ തിരുനാള്‍ കുർബാന. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. മാത്യൂസ് കുഴിവിളയുടെ കാർമികത്വത്തില്‍ കൊടിയേറ്റ് നടന്നു. 2000 രൂപയുടെ കിഴിവുമായി കായംകുളം അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഒാണത്തിളക്കം കായംകുളം: ഒരുപവന് മുകളിൽ 2000 രൂപ കിഴിവ് നൽകി അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒാണാഘോഷങ്ങൾക്ക് തുടക്കമിടുന്നു. കാഷ് പർച്ചേസ് നടത്തുന്ന സ്വർണാഭരണങ്ങൾക്ക് വി.എയിൽ 2000 രൂപ കിഴിവാണ് ഒാരോ പവന് മുകളിലും ലഭിക്കുക. നറുക്കെടുപ്പിലൂടെ ദിവസേന ഗൃഹോപകരണങ്ങൾ സമ്മാനം നേടാനുള്ള അവസരവുമുണ്ട്. എൽ.ഇ.ഡി ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്രൈൻറർ, സ്മാർട്ട്ഫോൺ, ഹോം തിയറ്റർ, വാച്ച്, ലാപ്ടോപ്പ്, എയർകൂളർ, മൈക്രോവേവ് ഒാവൻ, എ.സി എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഒാേരാ പർച്ചേസിനൊപ്പവും ലക്കി കൂപ്പൺ ലഭിക്കും. അപൂർവങ്ങളായ വിജ്രാഭരണങ്ങളുടെ ശേഖരം അറേബ്യ​െൻറ പ്രത്യേകതയാണ്. ചെട്ടിനാട്, ആൻറിക് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഉണ്ട്. 25,000 രൂപക്ക് മുകളിൽ വജ്രാഭരണം വാങ്ങുേമ്പാൾ സ്വർണനാണയം സമ്മാനമായി ലഭിക്കും. അൺകട്ട് വജ്രാഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും. ജനപക്ഷത്ത് നിൽക്കുന്ന ആശയങ്ങളും പ്രവർത്തനവുമാണ് അറേബ്യ​െൻറ കൈമുതൽ. മംഗല്യ ഗോൾഡ് ബെനിഫിറ്റ് സ്കീം അതി​െൻറ ഭാഗമാണ്. മാസംതോറും 500 രൂപയോ അതിന് മുകളിലോ അടച്ച് പണിക്കൂലിയോ പണിക്കുറവോ നൽകാതെ സ്വർണം വാങ്ങുന്ന പലിശരഹിത പദ്ധതിയാണിത്. 18 മാസമാണ് കാലാവധി. അടക്കുന്ന തുകക്കുള്ള സ്വർണം അതാത് മാസം പദ്ധതിയിലേക്ക് വരവുവെക്കും. സ്വർണവിലയിലെ ഏറ്റക്കുറച്ചിലി​െൻറ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കും. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള സുവർണാവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ആഭരണങ്ങൾ ബുക്കുചെയ്യാൻ നമ്പർ: 0479-2445757, 9745505916. ആഗസ്റ്റ് 29 വരെയാണ് ആനുകൂല്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.