ആലുവ: സാമൂഹിക നീതി വകുപ്പ് മദർ തെരേസയുടെ ജന്മദിനം അനാഥ അഗതി ദിനമായി ആചരിച്ചു. ആലുവയിൽ നടന്ന ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.സി. ആൻറണി അധ്യക്ഷത വഹിച്ചു. പുക്കാട്ടുപടി സ്നേഹഭവൻ സിസ്‌റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സി. ജോഷ്ന മദർ തെരേസ അനുസ്മരണം നടത്തി. ജില്ല സാമൂഹിക നീതി ഓഫിസർ പ്രീതി വിത്സൺ, സിസ്റ്റർ ട്രീസ, ജില്ല ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം സി. മെറിൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.