വീട്ടുമുറ്റത്തുനിന്ന്​ കാർ മോഷണം പോയി

നെടുമ്പാശ്ശേരി: . നെടുമ്പാശ്ശേരി ദേശം വട്ടപ്പറമ്പിൽ വിജയൻപിള്ളയുടെ വീട്ടിൽ നിർത്തിയിട്ട കാറാണ് മോഷണം പോയത്. വിജയൻപിള്ളയും കുടുംബാംഗങ്ങളും വീടുപൂട്ടി മുംബൈയിലേക്ക് പോയതായിരുന്നു. അയൽപക്കത്ത് വീടി​െൻറ താക്കോൽ നൽകിയിരുന്നു. അയൽവാസികളാണ് കാർ കാണാതായ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീടി​െൻറ പിൻവാതിലും മുൻവാതിലും കുത്തിപ്പൊളിച്ച നിലയിലും കാണപ്പെട്ടു. എന്നാൽ, വീടിനകത്ത് കാര്യമായി സ്വർണമോ പണമോ സൂഷിച്ചിരുന്നില്ല. നെടുമ്പാശ്ശേരി എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.