കുട്ടിക്കൊമ്പൻ പുഴയിൽ ചെരിഞ്ഞ നിലയിൽ

കോതമംഗലം: പുഴയിൽ കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടിയാറും ഇടമലയാറും സംഗമിക്കുന്ന പെരിയാറി​െൻറ ഞായപ്പിള്ളി ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ നാട്ടുകാർ ആനയുടെ ജഡം കണ്ടത്. തുടർച്ചയായ മഴയിൽ പുഴയിൽ ഒഴുക്കിൽപെട്ടതാകാം എന്ന് സംശയിക്കുന്നത്. ഉദ്ദേശം എട്ട് വയസ്സുള്ള കുട്ടിക്കൊമ്പേൻറതാണ് ജഡം. തട്ടേക്കാട് പക്ഷിസങ്കേതം അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ മണി സുദർശ​െൻറ നേതൃത്വത്തിൽ വനപാലകർ പരിശോധന നടത്തി. ജഡത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. പാറക്കെട്ടുകളിലൂടെ നടക്കുേമ്പാൾ കാൽവഴുതി വീണ് അപകടത്തിൽപെട്ടതിനെത്തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയതാകാമെന്നുമാണ് വനപാലകരുടെ പ്രാഥമിക നിഗമനം. ആനയുടെ ഒരു കൊമ്പ് നഷ്ടപ്പെട്ട നിലയിലാണ്. പോസ്റ്റ്േമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ വിവരങ്ങൾ അറിവാകൂ. വൈകീേട്ടാടെ വനം -വന്യജീവി വകുപ്പിലെ ഡോ. ജയകുമാറി​െൻറ നേതൃത്വത്തിൽ പോസ്റ്റ്േമാർട്ടം നടത്തി തട്ടേക്കാട് വനത്തിൽ സംസ്കരിച്ചു. ജഡത്തിൽനിന്ന് എടുത്ത കൊമ്പ് നടപടി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തേക്ക് എത്തിക്കുമെന്ന് തട്ടേക്കാട് അസി. വൈൽഡ് ലൈഫ് വാർഡൻ മണി സുദർശൻ പറഞ്ഞു. കഴിഞ്ഞ വർഷക്കാലത്ത് ആറോളം ആനകൾ ഒഴുക്കിൽപെട്ട് െചരിഞ്ഞിരുന്നു. ഈ വർഷം ആദ്യ സംഭവമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.