മൂവാറ്റുപുഴ: നഗരത്തിലെ നടപ്പാതകളും ട്രാഫിക് മീഡിയനുകളും കൈയേറി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡ് നീക്കംചെയ്യണമെന്ന ആവശ്യം ശക്തമായി. റോഡരികുകൾ കൈയേറി അപകടങ്ങൾക്കിടയാക്കുന്ന ഫ്ലക്സുകൾ നീക്കം ചെയ്യുമെന്ന് നഗരസഭ ആറുമാസം മുമ്പ് വാർത്തക്കുറിപ്പ് ഇറക്കിയെങ്കിലും ഒരെണ്ണംപോലും നീക്കം ചെയ്യാനായില്ല. ഭരണ പ്രതിപക്ഷ കക്ഷികളും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളും ഫ്ലക്സ് ബോർഡുകളെകൊണ്ട് നഗരം നിറച്ചിരിക്കുകയാണ്. ട്രാഫിക് മീഡിയനുകളും മറ്റും ഇവ കൈയേറിയതോടെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനാകുന്നില്ല. ഇത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ നടപ്പാതകളും ഫ്ലക്സ് കൈയേറിക്കഴിഞ്ഞു. ഇതിനെതിരെ നടപടി എടുക്കുമെന്ന പ്രഖ്യാപനം മാത്രം നടത്തി അധികൃതർ കൈകഴുകുകയാണ്. ഈ സാഹചര്യത്തിൽ ഫ്ലക്സുകൾ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേഖല പൗരസമിതി പ്രസിഡൻറ് നജീർ ഉപ്പുട്ടിങ്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.