ഫാ. ടോമിെൻറ മോചനശ്രമം ഉൗർജിതമാക്കണം- -സീറോ മലബാർ സിനഡ് കൊച്ചി: യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിന് കേന്ദ്രസർക്കാർ ശ്രമം ഉൗർജിതമാക്കണമെന്ന് സീറോ മലബാർ സഭ സിനഡ് ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ എന്ന നിലയിലും മിഷനറി വൈദികൻ എന്ന നിലയിലും കേന്ദ്രസർക്കാർ ഫാ. ടോമിെൻറ മോചനത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് അറിയാനാവണം. സി.ബി.സി.ഐ നേതൃത്വത്തിൽ മെത്രാൻ സംഘം രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിച്ചു ഫാ. ഉഴുന്നാലിലിെൻറ മോചനശ്രമം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ എല്ലാതലങ്ങളിലും ഫാ. ടോമിനായി പ്രാർഥനകൾ കൂടുതൽ സജീവമായി തുടരണമെന്നും സീറോ മലബാർ സിനഡ് ആവശ്യപ്പെട്ടു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.