കൊച്ചി: ആദ്യ രണ്ട് ദിവസങ്ങളിലെ ബി ടു ബി മീറ്റുകളിലായി അമ്പതിലധികം കരാറുകൾക്ക് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ലോജിസ്റ്റിക് സമ്മേളനത്തിൽ ധാരണയായി. കേരളത്തിലെ വിവിധ വ്യവസായ, വ്യാപാര മേഖലകളുമായി അന്താരാഷ്ട്ര ലോജിസ്റ്റിക് കമ്പനികൾക്ക് വ്യാപാരം ചെയ്യാനുള്ള മെച്ചപ്പെട്ട സാഹചര്യം സമ്മേളനം തുറന്നുകൊടുത്തെന്ന് സംഘാടകരായ ഗെയിൻ പ്രസിഡൻറ് ജയന്ത് ലിയാന ഗാമൻഗെ പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. സമാപന ദിവസം ഹൗസ് ബോട്ടിലാണ് ബിസിനസ് മീറ്റ്. പുന്നമടയിൽ ഇതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് സമാപന സമ്മേളനവും അവാർഡ് നൈറ്റും കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പത്തിനാലിലധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരാണ് പങ്കെടുക്കുന്നത്. 21 വർഷത്തെ സമ്മേളന ചരിത്രത്തിൽ ആദ്യമായാണ് കേരളം ആതിഥ്യം വഹിക്കുന്നത്. അടുത്ത സമ്മേളനം ഫ്രാൻസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.