സ്കൂളുകളെ ഇൻറർനെറ്റിലൂടെ ബന്ധിപ്പിച്ച് പുതിയ പഠനസംവിധാനം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളെയും ക്ലാസ് മുറികളെയും ഇൻറർനെറ്റിലൂടെ ബന്ധിപ്പിച്ച് പുതിയ പഠനസംവിധാനം ഒരുക്കാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷെൻറ (കാഡ്കോ) ഗുരുകുലം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സംവിധാനത്തിൽ സ്റ്റുഡിയോപോലെ ക്ലാസ് മുറികൾ മാറും. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്കൂളുകളിൽ സ്ഥാപിച്ചു. പരീക്ഷണമെന്ന നിലയിൽ മണ്ഡലത്തിൽ ആരംഭിക്കുന്ന സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഗുരുകുലം പദ്ധതിയുടെ ഭാഗമായി കാഡ്കോ സ്കൂളിൽ നിർമിച്ച മാതൃക ക്ലാസ് മുറിയുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. കെ.ടി. മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാഡ്കോ എം.ഡി ടി.വി. വിനോദ് പദ്ധതി വിശദീകരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, കാഡ്കോ ഡയറക്ടർമാരായ വി.എസ്. ഗോപാലകൃഷ്ണൻ, ആർ.കെ. ശശിധരൻപിള്ള, എ. രാജൻ, വി.ബി. മോഹനൻ, കെ. ശിവശങ്കരൻ, പി.കെ. മുഹമ്മദ്, റീജനൽ ഓഫിസർ കെ. ജയകിഷൻ, ഹെഡ്മിസ്ട്രസ് കെ.വി. വിജയകുമാരി, എസ്.എം.സി ചെയർമാൻ വി.വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ജനകീയ പ്രതിരോധ ജാഥ ആലപ്പുഴ: ആൾദൈവ ചൂഷണത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് തിങ്കളാഴ്ച ജനകീയ പ്രതിരോധ ജാഥ നടത്തും. അമ്പലപ്പുഴ മേഖല കമ്മിറ്റിയുടെ ജാഥ വൈകീട്ട് 4.30ന് ആലപ്പുഴ മെഡിക്കൽ കോളജ് കവലയിൽനിന്ന് ആരംഭിച്ച് അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.