സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കണം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: കേരളം എല്ലാ കാര്യത്തിലും കേമത്തം പറയുമെങ്കിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സ്ത്രീകളെ പുരുഷന്മാർക്കൊപ്പം നിർത്തുന്നില്ല. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മെച്ചമാണെന്നും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പും തീരദേശ വികസന കോർപറേഷനും ചേർന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ എട്ട്, ഒമ്പത് ക്ലാസ് വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്നതിെൻറ വിതരേണാദ്ഘാടനം പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൈക്കിൾ നൽകുന്നതിലൂടെ പെൺകുട്ടികളിൽ തേൻറടവും ധൈര്യവും വളരും. സൈക്കിൾ ചവിട്ടിത്തുടങ്ങുമ്പോൾ ആത്മവിശ്വാസം കൂടും. സ്വന്തമായി സൈക്കിൾ ചവിട്ടുന്നതിലൂടെ മുമ്പില്ലാത്ത സഞ്ചാരസ്വാതന്ത്ര്യംകൂടി ലഭ്യമാകുന്നു. സൈക്കിൾ ചവിട്ടുന്നത് അങ്ങനെ സ്ത്രീശാക്തീകരണമായി മാറും. തീരദേശ മേഖലയുടെ വികസനത്തിെൻറയും ഉന്നമനത്തിെൻറയും താക്കോൽ വിദ്യാഭ്യാസമാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് മത്സ്യത്തൊഴിലാളി അടിസ്ഥാനസൗകര്യ-മാനവശേഷി വികസന പദ്ധതിയിലൂടെ സൈക്കിൾ നൽകുന്നത്. 2000 സൈക്കിളുകളാണ് വിതരണം ചെയ്യുക. ആലപ്പുഴ ജില്ലയിൽ 56 സ്കൂളുകളിൽനിന്നായി 500 പേർക്ക് സൈക്കിൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ, ജില്ല പഞ്ചായത്ത് അംഗം കെ.ടി. മാത്യു, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഫിഷറീസ് അഡീഷനൽ ഡയറക്ടർ കെ.എം. ലതി, ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ, ജനപ്രതിനിധികളായ ലീലാമ്മ ജേക്കബ്, എസ്.എസ്. ജയമോഹൻ, കല, കെ.പി. സനൽകുമാർ, കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം എൻ. സജീവൻ, ആർ. പ്രസാദ്, എൻ.വി. പങ്കജാക്ഷൻ, മൈക്കിൾ ജാക്സൺ, അഭിലാഷ് ബേർളി എന്നിവർ സംസാരിച്ചു. കെ.എസ്.സി.എ.ഡി.സി റീജനൽ ഡയറക്ടർ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കയർ കാർണിവൽ തുടങ്ങി ആലപ്പുഴ: കയർ ഫെഡിൽ കയർ കാർണിവൽ 2017 ഓണം വിൽപന തുടങ്ങി. ഗുണനിലവാരവും ആദായകരവും ആകർഷകവും വൈവിധ്യവുമാർന്ന ഉൽപന്നങ്ങളാണ് വിൽപനക്കുള്ളത്. 1000 രൂപ കൂപ്പണിലൂടെ കയർഫെഡിെൻറ വിപണനശാലകളിൽനിന്ന് 2000 രൂപയുടെ ഉൽപന്നങ്ങൾ വാങ്ങാം. ആനുകൂല്യങ്ങൾക്ക് പുറെമ പ്രത്യേക സ്വർണ സമ്മാനങ്ങളും ബംബർ സമ്മാനങ്ങളും ഉപഭോക്താവിന് ലഭിക്കും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനകാർക്ക് തവണ വ്യവസ്ഥയിൽ ലഭിക്കുന്ന കൂപ്പണിലൂടെ ഉൽപന്നങ്ങൾ വാങ്ങാം. കയർഫെഡ് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വിവിധ സമ്മാനങ്ങൾക്ക് പുറെമ മാരുതി കാറുകൾ, ഹുണ്ടായി കാറുകൾ തുടങ്ങിയ മെഗാ സമ്മാനങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.