ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു

ആലങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. പുതിയ റോഡിന് സമീപം കളപ്പറമ്പത്ത് ഡേവിസി​െൻറ മകൻ വിക്ടറാണ് (20) ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കൊറിയർ കമ്പനി ജീവനക്കാരനാണ്. ആലങ്ങാട് ജിംനേഷ്യത്തിൽ പരിശീലനത്തിനുശേഷം രാത്രി 9.30ഓടെ സുഹൃത്തിനൊപ്പം പൾസർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ കല്ലുപാലത്തിന് സമീപം വളവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട് വഴിയരികിെല മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ചിരുന്നു. വിക്ടറാണ് ബൈക്ക് ഓടിച്ചിരുന്നത്. മാതാവ് പരേതയായ മോളി. സഹോദരങ്ങൾ: ചിഞ്ചു, ജോഷ്വ. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നീറിക്കോട് സ​െൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. കൂടെയുണ്ടായിരുന്ന പുതിയ റോഡ് പഴമ്പിള്ളി പ്രസാദി​െൻറ മകൻ അക്ഷയ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.