ആലങ്ങാട്: കരുമാല്ലൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പണമിടപാടുകാര്‍ക്കെതിെര പരാതിയുമായി ബന്ധുക്കൾ രംഗത്ത്. പുതുക്കാട് കൊണ്ടോട്ടില്‍ ബാബുവിെൻറ ഭാര്യ സരളയാണ് (56) വിഷംകഴിച്ച് മരിച്ചത്. കൊള്ളപ്പലിശക്കാരുടെ ഇടപെടലാണ് മരണത്തിന് കാരണമെന്നാരോപിച്ച് മകന്‍ രതീഷ് മുഖ്യമന്ത്രിക്കും റൂറല്‍ എസ്.പിക്കും പരാതി നൽകി. കഴിഞ്ഞ 24ന് രാവിലെയാണ് സരളയെ കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടത്. കൊള്ളപ്പലിശക്ക് പണ ഇടപാട് നടത്തുന്ന സമീപത്തെ ഒരു സ്ത്രീയുടെ നിരന്തര ഭീഷണിയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരില്‍നിന്ന് സരള പലപ്പോഴായി പണം പലിശക്ക് വാങ്ങിയിരുന്നതായി പറയുന്നു. ഭർത്താവിെൻറ ചികിത്സക്കായിരുന്നു പണം വാങ്ങിയത്. പണം ഉടൻ തിരിച്ചടക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടതായി പറയുന്നു. ഉടൻ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് 20,500 രൂപയുടെ കണക്ക് എഴുതി നൽകിയതിെൻറ അടുത്ത ദിവസമായിരുന്നു മരണം. മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ ചിലർ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ടോ എന്നാരാഞ്ഞതായും പറയുന്നു. ഈട് വാങ്ങാതെ നൽകുന്ന ഇത്തരം വായ്‌പക്ക് 60 ശതമാനത്തോളാണ് പലിശ ഈടാക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളാണ് ഇവര്‍ക്ക് ഇരകളാകുന്നത്. ചെറിയ തുക വായ്പയെടുത്തയാളുകൾ പലിശ കൂടി പിന്നീട് വൻ കടക്കെണിയിലാകുന്ന സംഭവങ്ങൾ പ്രദേശത്ത് നിരവധിയുണ്ടെന്ന് പഞ്ചായത്ത് അംഗം പി.എം. ദിപിൻ പറഞ്ഞു. പൊലീസിന് പരാതി നൽകുമെങ്കിലും തെളിവ് ഹാജരാക്കാൻ കഴിയാത്തതിനാൽ പലപ്പോഴും നടപടി ഉണ്ടാകാറില്ല. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടിക്കെതിരെ കർമസമിതി രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.