റിഫൈനറിയിൽ തീയും പുകയും; ഭീതിയോടെ നാട്ടുകാർ

പള്ളിക്കര: ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ പുകക്കുഴലിൽനിന്ന് ഉയരുന്ന പുകയും തീയും ശബ്്ദവും പരിസരവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു. തുടർച്ചയായി നാലാം ദിവസവും തീയും പുകയും ഉയർന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പലർക്കും ശ്വാസതടസ്സവും അലർജിയും ഉണ്ടാകുന്നതായി പറയുന്നു. അമ്പലമേട്, ചിത്രപ്പുഴ, ഇരുമ്പനം, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, തിരുവാങ്കുളം, മറ്റക്കുഴി, പുത്തൻകുരിശ്, എറണാകുളം, കളമശ്ശേരി, കാക്കനാട്, തൃക്കാക്കര, പള്ളിക്കര, കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം, പട്ടിമറ്റം പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി വലിയ പ്രകാശമാണ് വ്യാപിക്കുന്നത്. രാത്രി 11 നുശേഷമാണ് തീയും പുകയും ക്രമാതീതമായി ഉയരുന്നെതന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടക്കിടെ ശക്തമായ ശബ്്ദം ഉണ്ടായിരുന്നു. ശബ്ദവും പുകയും ശക്തമായതോടെ പരിസരത്തുള്ള ചിലർ രാത്രി ബന്ധുവീടുകളിലേക്ക് മാറിയതായും പറയുന്നു. എന്നാൽ, റിഫൈനറിയുടെ സംയോജിത വികസനപദ്ധതികളുടെ പൂർത്തീകരണത്തി​െൻറ ഭാഗമായി നടക്കുന്ന കമീഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വലിയ രീതിയിൽ പുകക്കുഴലിൽനിന്ന് തീ ഉയരുന്നതെന്നും ആളുകൾ ഭയക്കേണ്ടതില്ലന്നും കമ്പനി അധ്യകൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.