കൊച്ചി: വിനോദസഞ്ചാര വകുപ്പിെൻറയും ജില്ല ഭരണകൂടത്തിെൻറയും ഡി.ടി.പി.സിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒാണാഘോഷത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. ആറ് ദിവസങ്ങളിലായാണ് 'ലാവണ്യം 2017' ഒാണാഘോഷം. സെപ്റ്റംബർ ഒന്നിന് എറണാകുളം ദർബാർ ഹാളിലെ വേദിയിലാണ് ഉദ്ഘാടനം. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് മാറ്റേകുംവിധം 12 വേദികളിലാണ് ലാവണ്യം അരങ്ങേറുക. എറണാകുളം ദർബാർ ഹാൾ ഒാപൺ എയർ സ്േറ്റഡിയമാണ് മുഖ്യ വേദി. മറൈൻ ഡ്രൈവ് രണ്ടാമത്തെ വേദിയാകും. ഫോർട്ട്കൊച്ചി, കുമ്പളങ്ങി, പള്ളുരുത്തി, ചെറായി, മുനമ്പം ബീച്ചുകൾ, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂർ, ഭൂതത്താൻകെട്ട്, കുട്ടമ്പുഴ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. ഒാണാഘോഷ നാളുകളിൽ ദർബാർ ഹാൾ ഗ്രൗണ്ട് മുതൽ മറൈൻ ഡ്രൈവ് വരെ റോഡിനിരുവശവും ഇൻറർനാഷനൽ ബോട്ട്ജെട്ടി പരിസരത്തും ദീപാലങ്കാരവും ഉണ്ടായിരിക്കും. പരിപാടികളിൽ പ്രവേശനം സൗജന്യമാണെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒാണാഘോഷങ്ങളുടെ ഭാഗമായി കുട്ടമ്പുഴയിലെ ആദിവാസി ഉൗരായ തലവെച്ചപാറയിൽ മുന്നൂറോളം ആദിവാസികൾക്ക് ഒാണസദ്യയും ഒാണക്കോടി വിതരണവും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ 29, 30 തീയതികളിൽ എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.