Posted On
date_range Updated On
date_range 'ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല'
നെടുമ്പാശ്ശേരി: രാജ്യത്ത് ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഒരു ജനവിഭാഗവും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഹനീഫ. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന അവസാന സംഘത്തെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശില ആരെങ്കിലും വിചാരിച്ചാൽ പെട്ടെന്ന് ഇളക്കി മാറ്റാൻ കഴിയുന്നതല്ല. രാജ്യത്തിെൻറ പവിത്രമായ ഭരണഘടന ഉയർത്തി പിടിക്കുന്നത് കോടതികളാണ്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ഏതു നിയമവും കോടതികൾ അസാധുവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ, കോഓഡിനേറ്റർ എൻ.പി.ഷാജഹാൻ, ക്യാമ്പ് ഓഫിസർ യു. അബ്ദുൽ കരീം, ഹജ്ജ് സെൽ ഓഫിസർ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.