കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളജുകളില്‍ 2017-18 അധ്യയന വര്‍ഷത്തെ ഒന്നാം ബിരുദപ്രവേശനത്തിന് എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ആഗസ്റ്റ് 22-നും ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ആഗസ്റ്റ് 24-നും അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12 വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഈ സമയത്തിനകം ഹാജരാകുന്നവരില്‍നിന്ന് റാങ്ക് പട്ടിക തയാറാക്കി ഉച്ചക്ക് 1.30 മുതല്‍ പ്രവേശനം നടത്തും. ആഗസ്റ്റ് 22-നുള്ള എസ്.സി/എസ്.ടി സ്‌പോട്ട് അഡ്മിഷന് ശേഷം ഒഴിവ് വരുന്ന സീറ്റുകള്‍ അര്‍ഹരായ മറ്റ് വിഭാഗങ്ങളിലേക്ക് നിയമാനുസൃതം മാറ്റി 24-ന് നടക്കുന്ന ജനറല്‍/മറ്റ് സംവരണവിഭാഗങ്ങള്‍ക്ക് കോളജ് തലത്തില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ നികത്തും. പ്രവേശനസമയത്ത് ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (ടി.സി ഉള്‍പ്പെടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നോണ്‍-ക്രീമിലെയര്‍/ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്ത പക്ഷം അവരെ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ അധികസമയം അനുവദിക്കുന്നതല്ല. കോളജില്‍ മുമ്പ് പ്രവേശനംനേടിയ വിദ്യാർഥിക്ക് അതേ കോളജിലെ മറ്റ് കോഴ്‌സിലേക്ക് അര്‍ഹതക്കനുസരിച്ച് പ്രവേശനം നേടാവുന്നതാണ്. വിദ്യാർഥികള്‍ നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയ കോളജുകളില്‍ മാത്രമേ സ്‌പോട്ട് അഡ്മിഷന് വേണ്ടി ഹാജരാകാവൂ. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 840 രൂപയും ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1525 രൂപയുമാണ് സര്‍വകലാശാല പ്രവേശനഫീസ്. പ്രവേശനം ലഭിച്ചാല്‍ ഉടന്‍ തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. പ്രിൻറൗട്ട് ഹാജരാക്കാത്ത ആരേയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്‌പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അതത് കോളജുകളില്‍ ഹാജരാകേണ്ടതാണ്. ഒന്നാംവര്‍ഷ ബിരുദപ്രവേശനം -2017-: പുതിയ കോളജ്/കോഴ്‌സ് കേരള സർവകലാശാല പുതുതായി അഫിലിയേഷന്‍ നല്‍കിയ എയ്ഡഡ് കോളജായ തിരുവനന്തപുരം മുളയറ ബിഷപ് യേശുദാസന്‍ സി.എസ്.ഐ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചര്‍, ബി.എ ഇക്കണോമിക്‌സ്, ബി.കോം കോമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജിയര്‍ ആൻഡ് പ്രാക്ടീസ് കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ആഗസ്റ്റ് 23-ന് രാവിലെ ഒമ്പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം. രാവിലെ 11.30 വരെ ഹാജരാകുന്നവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. എസ്.സി/എസ്.ടി സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തപക്ഷം അവരെ എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ അധികസമയം അനുവദിക്കുന്നതല്ല. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 840 രൂപയും ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1525 രൂപയുമാണ് സര്‍വകലാശാല പ്രവേശനഫീസ്. പ്രവേശനം ലഭിച്ചാല്‍ ഉടന്‍ തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. എം.പ്ലാന്‍/എം.ആര്‍ക്ക് ഫലം കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പ്ലാന്‍/എം.ആര്‍ക്ക് (2013 സ്‌കീം) െറഗുലര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.എസ്‌സി ഫലം കേരള സര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ആറാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി റീസ്ട്രക്‌ചേര്‍ഡ് പരീക്ഷകളുടെ ഫലം www.keralauniversity.ac.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.