തോമസ് ​ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് നടന്ന യൂത്ത്​ലീഗ്​ മാർച്ചിൽ സംഘർഷം

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പൊലീസ് നേരിട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ളവർക്ക് മർദനമേറ്റു. പരിക്കേറ്റ എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി സദ്ദാമിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിഅഞ്ചോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു മാർച്ച്. ആലപ്പുഴ സീറോ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം റിസോര്‍ട്ടിലേക്കുള്ള വിവാദ റോഡിൽ എത്തുന്നതിന് മുെമ്പ പൊലീസ് തടഞ്ഞു. നേതാക്കള്‍ പ്രസംഗിച്ചതിന് ശേഷമായിരുന്നു ഏറ്റുമുട്ടൽ. പൊലീസ് ബസി​െൻറ ചില്ല് കല്ലേറിൽ തകര്‍ന്നതിനെ തുടർന്നാണ് ലാത്തിവീശിയതും പ്രവർത്തകർ ചെറുത്തതും. പി.കെ. ഫിറോസ്, സംസ്ഥാന ഭാരവാഹികളായ സുല്‍ഫിക്കര്‍ സലാം, പി.എ. അഹമ്മദ് കബീര്‍, കെ.എസ്. സിയാദ്, വി.വി. മുഹമ്മദാലി, ജില്ല പ്രസിഡൻറ് എ. ഷാജഹാന്‍, ജനറല്‍ സെക്രട്ടറി പി. ബിജു, ട്രഷറര്‍ എസ്. അന്‍സാരി, കൊല്ലം ജില്ല പ്രസിഡൻറ് അഡ്വ. നസീര്‍, ജനറല്‍ സെക്രട്ടറി സദഖത്തുല്ല, ഹാഷിം സംസം, ഷബീര്‍, നിയാസ് അബൂബക്കര്‍, മുഹമ്മദ് ജസ്മല്‍, ഉനൈസ്, നെസ്മല്‍ സലീം, ഇര്‍ഫാന്‍, മുജീബ് റഹ്മാന്‍, ഇര്‍ഷാദ്, ഷാനവാസ്, സജീവ്, ഷിജു കായംകുളം, ഇജാസ് ലിയാഖത്ത്, മുജീബ് കലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി സര്‍ക്കാര്‍ മാറിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.കെ. ഫിറോസ് ആരോപിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. നസീര്‍, സുല്‍ഫിക്കര്‍ സലാം, പി.എ. അഹമ്മദ് കബീര്‍, കെ.എസ്. സിയാദ്, വി.വി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.