രാജാരവിവര്‍മ കോളജ് മലയാളത്തിന് പുതിയ ഫോണ്ട് രൂപകല്‍പന ചെയ്തു

മാവേലിക്കര: രാജാരവിവര്‍മ കോളജിലെ അപ്ലൈഡ് ആര്‍ട്ട് ഡിപ്പാര്‍ട്മ​െൻറി​െൻറ നേതൃത്വത്തില്‍ മലയാളത്തിനായി പുതിയ ഫോണ്ട് രൂപകല്‍പന ചെയ്തു. കോളജില്‍ ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ശില്‍പശാലയുടെ ഭാഗമായാണിത്. അലങ്കാര അക്ഷരങ്ങള്‍ക്ക് പകരം സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതും രൂപഘടനയിലും കാഴ്ചയിലും വ്യക്തതയുള്ളതുമായ ഫോണ്ടുകളാണ് കുട്ടികള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത്. അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പില്‍ ആദ്യദിവസം അത്രതന്നെ പുതിയ ഫോണ്ടുകള്‍ പിറന്നു. അതില്‍നിന്ന് തെരഞ്ഞെടുത്ത 11 ഡിസൈനില്‍നിന്ന് അവസാനമായി ഒരു ഫോണ്ട് തെരഞ്ഞെടുത്തു. അതി​െൻറ 159 സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍, ചില്ലക്ഷരങ്ങള്‍, സംഖ്യകള്‍, ചിഹ്നങ്ങള്‍ മുതലായവ ഉള്‍പ്പെട്ട ഗ്ലിഫുകള്‍ തയാറാക്കി. പ്രത്യേകം തയാറാക്കിയ പേപ്പറില്‍ ഓരോ കുട്ടികളും മൂന്നും നാലും അക്ഷരങ്ങള്‍ വീതം ഒരേ ശൈലിയില്‍തന്നെ വരച്ചുണ്ടാക്കി. കടലാസില്‍ വരച്ചെടുത്ത ഈ ഗ്ലിഫുകളെ ഫോണ്ടോഗ്രഫേര്‍, ഫോണ്ട് ഫോര്‍ജ് തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ് എന്നിവയില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ യൂനികോഡായും െഡസ്‌ക് ടോപ് പബ്ലിഷിങ്ങിനായി ട്രൂടൈപ്പ് എന്നീ വിഭാഗങ്ങളിലാക്കി സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ സൗജന്യമായി നല്‍കുകയാണ് അടുത്തഘട്ടം. നവംബര്‍ ഒന്നിന് ഇത് കേരളത്തിന് സമര്‍പ്പിക്കും. ശില്‍പശാലയില്‍ ടൈപ്പോഗ്രഫിയെക്കുറിച്ച് അധ്യാപകരായ രഞ്ജിത്ത് കുമാര്‍, കെ. നാരായണന്‍കുട്ടി, ഷിജോ ജേക്കബ്, ആര്‍. ഷാനവാസ്, പ്രിന്‍സിപ്പല്‍ സജിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അപ്ലൈഡ് ആര്‍ട്ട് ഡിപ്പാർട്മ​െൻറിലെ അധ്യാപകരായ രഞ്ജിത്കുമാര്‍, വി.എം. ബിനോയ്, ഷാൻറി വി. രാജന്‍, അബിന്‍ സിൻടോ എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പശാല നടന്നത്. അയ്യങ്കാളി ജയന്തി ആഘോഷം ചെങ്ങന്നൂർ: കേരള ചേരമർ സർവിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 155-ാം ജയന്തി ആഘോഷം 28-ന് നടക്കും. ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.സി. ഗോപാല പെരുമാൾ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മാങ്കാംകുഴി മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനിൽനിന്ന് വൈകീട്ട് മൂന്നിന് -സമ്മേളന നഗരിയിലേക്ക് ഘോഷയാത്രയും ഉണ്ടാകും. ധർണ നടത്തി കായംകുളം: പെൻഷൻ യഥാസമയം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. കെ. വാസുദേവൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ബി. ജീവൻ, വേണുഗോപാൽ, രാമചന്ദ്രൻപിള്ള, പദ്മനാഭപിള്ള, ലളിതമ്മ, എ. അബ്ദുൽ റഹിം, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.