ചേർത്തല കെ.വി.എം ആശുപത്രിയിൽ നഴ്​സുമാർ സമരത്തിൽ; സംഘടന രൂപവത്കരിച്ചതി‍െൻറ പ്രതികാരമെന്ന് ആരോപണം

ചേര്‍ത്തല: -നഗരത്തിലെ കെ.വി.എം ഹോസ്പിറ്റലിലെ നഴ്സുമാര്‍ സമരത്തില്‍. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതി​െൻറ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാർ അനുവദിച്ച മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, തുടര്‍ച്ചയായ ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ കെ.വി.എമ്മില്‍ രൂപപ്പെട്ടതോടെ പ്രതികാര നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 14ന് ചർച്ചക്ക് െവച്ചിരുന്നു. എന്നാല്‍, ആശുപത്രിയുടെ ഭാഗത്തുനിന്ന് അഡ്മിനിസ്ട്രേറ്റർ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത്. അതുമൂലം ചര്‍ച്ച അലസി. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ ബി.എസ്സി നഴ്സായ സമസ്യയെയും ജി.എന്‍.എം നഴ്സ് അനുമോളെയുമാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. മറ്റ് നഴ്സുമാരെ കഴിഞ്ഞ മൂന്നുമാസമായി മാനസികമായി പീഡിപ്പിക്കുന്ന നയമാണ് ആശുപത്രി മാനേജ്മ​െൻറ് കൈക്കൊണ്ടിരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. തിങ്കളാഴ്ച ചേംബർ ഒാഫിസറുടെ സാന്നിധ്യത്തില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചയും പരാജയമായപ്പോഴാണ് സമരം ആരംഭിച്ചത്. ഇവിടെ 130ഒാളം നഴ്സുമാരുണ്ട്. അതില്‍ 117 പേരും യു.എന്‍.എയുടെ കീഴില്‍ സമരത്തിനുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. അത്യാവശ്യ സർവിസിന് സ്റ്റാഫിനെ നല്‍കിയാണ് സമരം തുടരുന്നത്. ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസറോ എച്ച്.ആറോയോ ആണ് ചര്‍ച്ചക്ക് വരുന്നത്. ഇവിടുള്ള അധികം നഴ്സുമാരും രേഖകളില്‍ െട്രയിനികളാണ്. ഇവരെ ആറുമാസം കൂടുേമ്പാള്‍ വീണ്ടും കാലാവധി പുതുക്കി നിയമിക്കുകയാണ് ചെയ്യുന്നതെന്നും സമരക്കാര്‍ പറയുന്നു. 6500 രൂപ ശമ്പളത്തില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നവരും ഇവിടെയുണ്ട്. സമരം അനിശ്ചിതമാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ തുടരുമെന്നും നഴ്സുമാര്‍ പറയുന്നു. വള്ളം മുങ്ങി മധ്യവയസ്കനെ കാണാതായി കുട്ടനാട്: ചെറുവള്ളത്തിൽ പോകുകയായിരുന്ന മധ്യവയസ്കനെ വള്ളം മുങ്ങി കാണാതായി. നെടുമുടി പഞ്ചായത്ത് 15-ാം വാർഡ് ചെമ്പുംപുറം എരുമേലിച്ചിറ വീട്ടിൽ പ്രഭാകരനെയാണ് (62) കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30ഒാടെ വീടിന് മുന്നിലെ പൂക്കൈത ആറ്റിലായിരുന്നു അപകടം. ബന്ധുവിനെ കാണാൻ സ്വന്തം വള്ളത്തിൽ മറുകരക്ക് പോകുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെടുകയും ആ സമയം അതുവഴി വന്ന ഹൗസ്ബോട്ടി​െൻറ ഓളത്തിൽപെട്ട് മുങ്ങുകയുമായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. മുങ്ങിത്താഴുന്നത് ഇരുകരയിലുമുള്ളവർ കെണ്ടങ്കിലും രക്ഷപ്പെടുത്താനായില്ല. വിവരമറിയിച്ചതനുസരിച്ച് നെടുമുടി, പുന്നപ്ര സ്റ്റേഷനുകളിലെ പൊലീസും ആലപ്പുഴയിൽനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും സന്ധ്യവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും തുടരുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.