മത്സ്യത്തൊഴിലാളി പെൻഷൻ വിതരണം നാളെ മുതൽ -പി.പി. ചിത്തരഞ്ജൻ ആലപ്പുഴ: മത്സ്യത്തൊഴിലാളി പെൻഷൻ വിതരണം ബുധനാഴ്ച മുതൽ നടക്കുമെന്ന് മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളതും ആധാർ ലിങ്ക് ചെയ്തതുമായ 57,621 പെൻഷൻകാർക്ക് പെൻഷൻ നൽകാൻ ബോർഡിന് സംസ്ഥാന സർക്കാർ 33.27 കോടി അനുവദിച്ചു. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള പെൻഷനായി 5,500 രൂപ പ്രകാരം ലഭിക്കും. ആധാർ ലിങ്ക് ചെയ്യാത്ത കിടപ്പുരോഗികൾക്ക് മണിയോർഡറായി ലഭിക്കുന്ന പെൻഷൻ നൽകുന്നതിന് പ്രത്യേക ഉത്തരവിലൂടെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർമാർ ഇലക്ഷൻ ഐ.ഡി കാർഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ഇതുവരെയുള്ള കുടിശ്ശിക തീർത്ത് പെൻഷൻ നൽകും. ഓണത്തിന് പെൻഷൻ നേരേത്ത നൽകുന്നത് പുതിയ അനുഭവമാണ്. എല്ലാ പെൻഷൻകാരും ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പെൻഷൻ ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ചിത്തരഞ്ജൻ അഭ്യർഥിച്ചു. പെൻഷൻ കാലേകൂട്ടി അനുവദിച്ച എൽ.ഡി.എഫ് സർക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.