മുഹമ്മ: സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേർ ദിവസേന ആശ്രയിക്കുന്ന മുഹമ്മ ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴ-തണ്ണീർമുക്കം റൂട്ടിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡാണ് മുഹമ്മയിലേത്. സ്റ്റാൻഡ് നിർമിച്ച് എട്ടുവർഷം പിന്നിട്ടെങ്കിലും ബാലാരിഷ്ഠത മാറിയിട്ടില്ല. പതിനഞ്ചോളം സ്വകാര്യ ബസുകൾ മുഹമ്മയിൽനിന്ന് സർവിസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ നൂറിലധികം സർവിസുകൾ സ്റ്റാൻഡിൽ കയറിയാണ് പോകുന്നത്. മൂന്നാർ, തൊടുപുഴ, കട്ടപ്പന, വൈറ്റില, ശിവഗിരി, തിരുവനന്തപുരം തുടങ്ങിയ ദീർഘദൂര സർവിസുകളും ആലപ്പുഴ, -ചേർത്തല, -വൈക്കം ഡിപ്പോകളിലെ ബസുകളും ഈ വഴി കടന്നുപോകുന്നു. അതിനാൽ മുഹമ്മ ജങ്ഷൻ മുതൽ സ്റ്റാൻഡ് വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്. ബസുകളുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റാൻഡ് വികസിപ്പിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. അപകട ഭീഷണിയായി സ്റ്റാൻഡിൽ വൈദ്യുതി പോസ്റ്റുമുണ്ട്. സ്റ്റാൻഡിനോട് ചേർന്ന കംഫർട്ട് സ്റ്റേഷനും കാത്തിരുപ്പ് കേന്ദ്രവും വിപുലീകരണത്തിന് തടസ്സമാണ്. ഇവ മുഹമ്മ തോടിനോട് ചേർന്ന സ്ഥലത്ത് നിർമിച്ചാൽ ഇതിന് പരിഹാരമാകും. വിദ്യാർഥികളും ഉദ്യോഗസ്ഥരും ടൂറിസ്റ്റുകളും അടക്കമുള്ളവർ ഏറെ ആശ്രയിക്കുന്ന മുഹമ്മ ബോട്ട്ജെട്ടി വരെ ബസ് സർവിസ് നീട്ടണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്റ്റാൻഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിട ഉദ്ഘാടനം എടത്വ: കെ.എസ്.എഫ്.ഇ എടത്വ ബ്രാഞ്ച് കരിമ്പാലിൽ ബിൽഡിങ്ങിൽനിന്ന് െപാലീസ് സ്റ്റേഷന് സമീപത്തെ മൂന്നുതൈക്കൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം ചെയർമാൻ പീലിപ്പോസ് തോമസ് നിർവഹിച്ചു. ആലപ്പുഴ റീജ്യൻ അസി. ജനറൽ മാനേജർ എൻ. സരസ്വതി അധ്യക്ഷത വഹിച്ചു. ആദ്യകാല ഇടപാടുകാരെ എടത്വ പഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ് ആദരിച്ചു. കെ. പ്രകാശൻ, ബിജു വരമ്പത്ത്, മണിക്കുട്ടൻ ചേലേകാട്, എം.സി. ജോസ്, തോമസുകുട്ടി മാത്യു, റീജനൽ ഓഫിസ് മാനേജർ പി.എം. തങ്കച്ചൻ, ബ്രാഞ്ച് മാനേജർ പി.പി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.