മലയാറ്റൂരിൽ വീണ്ടും പുലി കെണിയിൽ കുടുങ്ങി

കാലടി: മലയാറ്റൂരിൽ വീണ്ടും പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. കാരക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അതിർത്തിയിലെ യൂക്കാലി ഭാഗത്ത് ഇടമലയാർ കനാലിനോട് ചേർന്ന റബർത്തോട്ടത്തിൽ െവച്ച ഇരുമ്പ് കൂടിലാണ് ഞായറാഴ്ച രാത്രി പുലി കുടുങ്ങിയത്. പ്രദേശവാസിയായ ബിജുവി​െൻറ പശുവിനെ കഴിഞ്ഞദിവസം പുലി കൊന്ന് പകുതിയോളം തിന്നിരുന്നു. തുടർന്നാണ് ഞായറാഴ്ച വൈകുന്നേരം ആറോടെ വനപാലകർ പുലിയെ പിടികൂടാനുള്ള കൂടും ഇരയെയും െവച്ച് കെണിയൊരുക്കിയത്. പുലി പശുവിനെ കൊന്നുതിന്ന പറമ്പിൽ തന്നെയാണ് കൂട് െവച്ചത്. കൂട് സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പുലി കെണിയിൽപ്പെട്ടു. രാത്രി തന്നെ വനപാലകർ എത്തി പുലിയെ കോടനാട് റെസ്ക്യൂ ഹോമിലേക്ക് കൊണ്ട് പോയി. വനംവകുപ്പി​െൻറ റാന്നിയിലുള്ള ഡോക്ടർ ജയകുമാർ പുലിയെ പരിശോധിച്ച് പരിക്കുകളിെല്ലന്ന് ഉറപ്പ് വരുത്തി. നാലു വയസ്സുള്ള ആൺപുലിയെ തിങ്കളാഴ്ച രാവിലെ എേട്ടാടെ വാഴച്ചാൽ വനമേഖലയിലെ ഉൾവനത്തിൽ തുറന്നുവിട്ടു. കാലടി റേഞ്ച് ഓഫിസർ ടി.എസ്. സേവ്യർ, കാരക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഡെപ്യൂട്ടി േറഞ്ചർ കെ.സി. ബാബു എന്നിവർ തുടർ നടപടികൾക്ക് നേതൃത്വം നൽകി. ഒന്നര വർഷത്തിനുള്ളിൽ നാല് പുലികളാണ് മലയാറ്റൂർ മേഖലയിൽ വനം വകുപ്പി​െൻറ കെണിയിൽ കുടുങ്ങിയത്. ചിത്രം--51 ekgkldy51 --മലയാറ്റൂരിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണ പുലിയെ വാഴച്ചാൽ ഉൾവനത്തിൽ തുറന്ന് വിടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.