ചെങ്ങന്നൂർ: വ്യവസായികാടിസ്ഥാനത്തിൽ മികച്ച ഡയറി ഫാമിനുള്ള സംസ്ഥാന സർക്കാറിെൻറ ക്ഷീരശ്രീ പുരസ്കാരം ചെങ്ങന്നുർ തിരിവൻവണ്ടൂർ സ്വദേശി ടി.വി. അനിൽകുമാറിന് ലഭിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. 2008 മുതൽ '14 വരെ ജില്ല അവാർഡുകളും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ നൽകിയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെതന്നെ രണ്ടാമത്തേതുമായ െഹെടെക് ഫാമാണിത്. പശു പരിപാലനം മുതൽ പാൽ വിതരണംവരെ പൂർണമായും യന്ത്രവത്കൃതമാണ്. 2006-ൽ രണ്ട് പശുക്കളുമായി തിരുവൻവണ്ടൂരിലെ നന്നാട്ടിൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ 400 വിവിധയിനം പശുക്കളുണ്ട്. 22-ന് രാവിലെ 10-ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. വിവാഹം ഹരിപ്പാട്: കുമാരപുരം മൈമനയിൽ എസ്. താഹയുടെ (ചേർത്തല മുൻസിഫ് ജഡ്ജ്) മകൾ ആമിനയും ആലപ്പുഴ അവലൂക്കുന്ന് ആഞ്ഞിലിപ്പുറം എസ്. നാസറിെൻറ മകൻ ഷഫാഫും വിവാഹിതരായി. പുന്നപ്ര: പുന്നപ്ര മാക്കിയിൽ കമാൽ എം. മാക്കിയുടെ മകൾ ഫസീല കമാലും എറണാകുളം നോർത്ത് കളമശ്ശേരി നെഹറിൽ അഡ്വ. അബ്ദുസ്സമദിെൻറ മകൻ ഷിബ്ലിൻ സമദും വിവാഹിതരായി. പുന്നപ്ര: പുന്നപ്ര റഹ്മത്ത് മൻസിലിൽ സുലൈമാൻകുഞ്ഞിെൻറ മകൻ ജുഫലിയും വയനാട് കപ്പൻകുന്ന് പതിയിൽ ഹൗസിൽ അബ്ദുൽ കരീമിെൻറ മകൾ രഹനയും വിവാഹിതരായി. കാക്കാഴം: വൈപ്പിൽ ഷഹന മൻസിലിൽ പരേതനായ ആദംകുട്ടിയുടെ മകൾ ഷഹനയും ആലപ്പുഴ സക്കരിയവാർഡ് തൈപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിെൻറ മകൻ മുഹമ്മദ് കഫീലും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.