നെഹ്റു ട്രോഫി സ്​റ്റിൽ സ്​റ്റാർട്ടിങ്​ സംവിധാനത്തിലെ വീഴ്​ച ഹൈകോടതിയിലേക്ക്​

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം പരാജയപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് കേരള ജലോത്സവ ജാഗ്രത സംസ്ഥാന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യവ്യക്തിക്ക് 15 ലക്ഷം രൂപക്ക് കരാർ നൽകി സ്ഥാപിച്ച സ്റ്റാർട്ടിങ് സംവിധാനം പരാജയപ്പെടാൻ കാരണം ഉദ്യോഗസ്ഥരുടെയും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെയും പിടിപ്പുകേടാണ്. സ്റ്റാർട്ടിങ് സംവിധാനത്തിന് ചെലവായ ഫണ്ട് ജലസേചന വകുപ്പിൽനിന്ന് ഈടാക്കണം. സ്ഥിരമായി തുടർന്നുപോരുന്ന ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി പരിച്ചുവിടണം. സ്റ്റാർട്ടിങ്ങിലെ പാകപ്പിഴ ഒഴിവാക്കാനായി സ്പോർട്സ് കൗൺസിലിൽനിന്നോ മേറ്റതെങ്കിലും ഏജൻസിയിൽനിന്നോ സ്റ്റാർട്ടർമാരെ കെണ്ടത്തണം. രാഷ്ട്രീയനേതാക്കളെ ഇതിൽനിന്ന് ഒഴിവാക്കണം. പ്രസിഡൻറ് അഡ്വ. മുട്ടാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബാബു പാറക്കാടൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.