െകാച്ചി: അന്യമതസ്ഥനെ വിവാഹംചെയ്ത ശേഷം മാതാപിതാക്കളുടെ കൂടെകഴിയുന്ന കണ്ണൂർ മണ്ടൂർ സ്വദേശിനി ശ്രുതിയെ ചൊവ്വാഴ്ച നേരിട്ട് ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. ശ്രുതി തെൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. മകൾ തങ്ങളോടൊപ്പം പോന്നതിനെ തുടർന്ന് തീവ്രവാദ ഭീഷണിയുണ്ടെന്ന മാതാപിതാക്കളുടെ ഹരജിയിൽ കഴിഞ്ഞ ദിവസം ഇവർക്ക് െപാലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിരുന്നു. 2011 -14 കാലഘട്ടത്തിൽ ബിരുദ പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നെന്നും ശ്രുതി സ്വമേധയാ ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം കഴിെച്ചന്നും ഹരജിയിൽ പറയുന്നു. ഡൽഹിയിൽവെച്ചായിരുന്നു വിവാഹം. തങ്ങൾ സംയുക്തമായി നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി പൊലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം ഹരിയാനയിൽ താമസിക്കവെ മാതാപിതാക്കൾ നൽകിയ പരാതിയിൽ തളിപ്പറമ്പ് സി.െഎയുടെ നേതൃത്വത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തു. മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നോെടാപ്പം പോകണമെന്നാണ് യുവതി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. എന്നാൽ, കോടതിക്ക് പുറത്തിറങ്ങിയപ്പോൾ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് തിരച്ചിൽ വാറൻറ് പുറപ്പെടുവിച്ചത്. ആരോപണവിധേയനായ സി.െഎ തന്നെയാണ് തിരച്ചിൽ നടത്തിയത്. കണ്ടില്ലെന്നാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കൾ മറ്റ് ചിലരുടെ സഹായത്തോടെ തടവിൽ വെച്ചിരിക്കുകയാണ്. ഭക്ഷണം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാൽ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസിെൻറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.