ചേർത്തല:- നഗരസഭ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉറവിട മാലിന്യസംസ്കരണം സെപ്റ്റംബർ 15നകം ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് നഗരസഭ ഉത്തരവിറക്കി. നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, കല്യാണ മണ്ഡപങ്ങൾ, വിവാഹ ഹാളുകൾ, ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന മാളുകൾ, വ്യാപാര സമുച്ചയങ്ങൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സിനിമ തിയറ്ററുകൾ, വസ്ത്രശാലകൾ, പാർട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങൾ, കാറ്ററിങ് യൂനിറ്റുകൾ, പച്ചക്കറി, പഴം വിൽപന കടകൾ, വിവിധ കാൻറീനുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ തരംതിരിച്ച് ജൈവമാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് ഉറവിടത്തിൽ ഫലപ്രദമായി സംസ്കരിക്കണം. ബയോബിൻ, എയ്റോബിക് ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഉറവിട മാലിന്യ സംസ്കരണ മാർഗങ്ങൾ നിശ്ചിത സമയപരിധിക്കകം പ്രവർത്തനക്ഷമമാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. പുതുതായി ലൈസൻസിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ ഫലപ്രദമായി സംസ്കരിക്കുന്നതിന് അനുയോജ്യമായ സംവിധാനങ്ങൾ ഒരുക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.