വടുതല: ജില്ല അന്ധത നിവാരണ സമിതിയുടെയും അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും സഹകരണത്തോടെ കനിവ് മെഡിക്കൽ ഗൈഡൻസ് സെൻറർ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ വടുതല ജെട്ടി ഹുദ മദ്റസ ഹാളിലാണ് പരിപാടി. ക്യാമ്പിൽ തിമിരരോഗം നിർണയിക്കുന്നവർക്ക് ജില്ല ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയക്ക് അവസരം ഒരുക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.