ഹോസ്​റ്റൽ സൗകര്യമില്ല; ഗവ. മെഡിക്കൽ കോളജിൽ നഴ്​സുമാർ ദുരിതത്തിൽ

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സുമാർക്ക് ഹോസ്റ്റൽ സൗകര്യം ഏർെപ്പടുത്തണമെന്ന ആവശ്യം ശക്തം. ഇവിടെ മാത്രമാണ് നഴ്സുമാർക്ക് ഹോസ്റ്റൽ സൗകര്യമില്ലാത്തത്. സെക്കൻഡ്, നൈറ്റ് ഡ്യൂട്ടിയിെല നഴ്സുമാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. വൈകീട്ട് 7.30നും രാവിലെ 7.30നും ഡ്യൂട്ടി കഴിയുന്നവരാണിവർ. കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽനിന്ന് ഉൾപ്പെടെ ഇരുന്നൂറോളം നഴ്സുമാരാണ് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞാൽ പ്രാഥമിക കൃത്യനിർവഹണത്തിനും വിശ്രമത്തിനും സൗകര്യമില്ലെന്ന് ഗവ. നഴ്സസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് അമ്പിളി ഭാസ് പറഞ്ഞു. നിലവിൽ തുടർച്ചയായി രണ്ട് ഡ്യൂട്ടി എടുത്ത ശേഷമാണ് വീട്ടിൽ പോകുന്നത്. മെഡിക്കൽ കോളജിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നഴ്സുമാർ. എന്നാൽ, വിജനമായ പ്രദേശമായതിനാലും റോഡുകൾ കാടുമൂടി ഇഴജന്തുക്കളുടെ ശല്യമുള്ളതിനാലും ഭീതിയിലാണ് രാത്രി യാത്ര ചെയ്യുന്നത്. എച്ച്.എം.ടി, കളമശ്ശേരി മേഖലയിലാണ് സ്വകാര്യ ഹോസ്റ്റൽ സൗകര്യമുള്ളത്. ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർക്ക് പരാതി നൽകിയിരുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.