സ്വാ​തന്ത്ര്യദിനാഘോഷം

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ സ്കൂൾ മാനേജർ കെ.എ. രുക്മിണിയമ്മ ദേശീയപതാക ഉയർത്തി. സ്കൂൾ അങ്കണത്തിലെ നെഹ്റു പ്രതിമയിലും ധീരജവാൻ കെ. രാജൻ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയശേഷം സ്കൂൾ ഗ്രൗണ്ടിൽ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, എൻ.എസ്‌.എസ് യൂനിറ്റുകൾ പങ്കെടുത്ത പരേഡ് നടന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് ചന്ദ്രമോഹന രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ ജി. വേണു, കെ.എൻ. അശോക് കുമാർ, സി. അനിൽകുമാർ, ബീഗം കെ. രഹ്ന എന്നിവർ സംസാരിച്ചു. ചത്തിയറ ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം വർണാഭ റാലി നടന്നു. സമ്മേളനം വി. ഗീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആർ. വസന്തകുമാരി, എൻ. ഗോപിനാഥൻ പിള്ള, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. താമരക്കുളം യുവകേരള ക്ലബി​െൻറ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രക്ഷാധികാരി എസ്. ജമാൽ പതാക ഉയർത്തി.പഞ്ചായത്ത് അംഗം വി. രാജു, ക്ലബ് പ്രസിഡൻറ് എ. നൈസിം, കെ. ശിവരാജൻ എന്നിവർ നേതൃത്വം നൽകി. നൂറനാട് ഉളവുക്കാട് ധീരജവാൻ സുജിത്ത് ബാബു ശൗര്യചക്രയുടെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ബ്രിഗേഡിയർ കെ. ആനന്ദക്കുട്ടൻ ദേശീയപതാക ഉയർത്തി. വിമുക്തഭടന്മാരും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കറ്റാനം: കട്ടച്ചിറ ജുമാമസ്ജിദിലെ സ്വാതന്ത്ര്യദിനാഘോഷം പ്രസിഡൻറ് സജീദ് കോട്ടക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. ഇമാം യൂനുസ് ബാഖവി, സെക്രട്ടറി ഹാഷിം കുറ്റിയിൽ, കട്ടച്ചിറ താഹ എന്നിവർ സംസാരിച്ചു. ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷവും ക്വിസ് മത്സരവും നടത്തി. ഗ്രന്ഥശാല സ്ഥാപക അംഗം കെ.എം. മുസ്തഫ റാവുത്തർ പതാക ഉയർത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. നൗഷാദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രന്ഥശാല പ്രസിഡൻറ് എം. ഷാംജൻ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് അലി, ജയദേവൻ, ഷൈലജ ഷാജി, ഇ. ബഷീർ റാവുത്തർ, എം. അഷ്റഫ്, എച്ച്. സജിത്ത്, എസ്. ജമാലുദ്ദീൻ, സുബൈദ, രാജിന, എ. ബൈജു എന്നിവർ സംസാരിച്ചു. ചുനക്കര പഞ്ചായത്ത് കരിമുളക്കൽ എട്ടാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ യൂനിറ്റി​െൻറയും ജെ.എൽ.ജി, ബാലസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി ഗോപാലകൃഷ്ണൻ പതാക ഉയർത്തി. പഞ്ചായത്ത് അംഗം സ്വപ്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലസഭ രക്ഷാധികാരി ജഗദീശൻ തുളസീവനം സ്വാതന്ത്ര്യദിന ക്ലാസ് നയിച്ചു. എ.ഡി.എസ് പ്രസിഡൻറ് വത്സമ്മ, സെക്രട്ടറി സുഭദ്ര, രേണുക, വിജയകുമാരി, സന്ധ്യ, വിജയമ്മ, ഉഷ, അനുഷ്ക സോമൻ, സൂര്യൻ, ശ്രീമോൻ, ശ്രീലക്ഷ്മി, ദേവ് എന്നിവർ പങ്കെടുത്തു. കർഷിക ദിനാഘോഷം ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, നൂറനാട് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിക്കും. രാവിലെ 11ന് നടക്കുന്ന കാർഷിക സെമിനാർ ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ നായർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് കർഷകരെ ആദരിക്കും. ചാരുംമൂട്: പാലമേൽ കൃഷിഭവ​െൻറയും പഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിക്കും. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയൻ അധ്യക്ഷത വഹിക്കും. മികച്ച കർഷകരെ എം.എൽ.എയും സംസ്ഥാന അവാർഡ് നേടിയ പാലമേൽ എ ഗ്രേഡ് കർഷകസമിതിയെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവും ആദരിക്കും. പരിപാടികൾ ഇന്ന് ചേർത്തല നഗരസഭ താലൂക്ക് ആശുപത്രി: ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം -വൈകു. 5.00 മാരാരിക്കുളം മഹാദേവ ക്ഷേത്രം: കൂർമപുരാണ മഹായജ്ഞം. ലക്ഷാർച്ചന -രാവിലെ 8.00 തൃപ്പൂരകുളങ്ങര രാമകൃഷ്ണ സ്മാരക ഗ്രന്ഥശാല: കർഷകദിനാഘോഷം -രാവിലെ 10.00 പൊക്ലാശേരി ബാലഭദ്ര ദേവീക്ഷേത്രം: സപ്താഹം. പാരായണം -വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.