തീരദേശത്തുള്ളവർക്കായി സമഗ്ര പദ്ധതി വേണം മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: തീരദേശത്ത് കഴിയുന്നവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്ന സമഗ്ര പദ്ധതി രൂപവത്കരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഫിഷറീസ് വകുപ്പി​െൻറയും മത്സ്യബോർഡി​െൻറയും ആഭിമുഖ്യത്തിൽ നടന്ന മേത്സ്യാത്സവത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ മണ്ഡലത്തിൽ 140 മത്സ്യത്തൊഴിലാളികൾക്ക് വീട് വെക്കാൻ 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു നൽകി. മത്സ്യത്തൊഴിലാളികൾക്ക് സഹായകമായ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കുള്ള 36.05 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്തു. രഞ്ജി േട്രാഫി ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുലിനെ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, എൻ. സജീവൻ, മത്സ്യഫെഡ് എം.ഡി. ലോറൻസ് ഹെറാൾഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ, ലാൽ കോയിപ്പറമ്പിൽ, അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ, വിനോദ് കുമാർ, ജാൻസി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം പല്ലന: പാനൂർക്കര എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹാരിസ് അണ്ടോളിൽ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ എ. ഷാജഹാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ അബ്്ദുൽ ഖാദർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം. ഷിഹാബുദ്ദീൻ, മുഹമ്മദ് സബീഹ്, മാർട്ടിൻ പ്രിൻസ്, രമ്യ റാവു, ഇന്ദിര, എ. റസിയ, പി. സിമി, ഐ. വിദ്യാചന്ദ്രൻ, സുജ എസ്. വിജയൻ, പി. താഹിറബീവി, പി. സുനിതകുമാരി, എസ്. രേഖ, മിനി തങ്കച്ചി, എ.വി. ശ്രീലേഖ, എസ്. സുധ, ഷാഹിദ, റീജ മേരി, എം. ഇസ്മായിൽ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി. ഹരിപ്പാട്: മഹിള കോൺഗ്രസ് ചിേങ്ങാലി മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന സ്മൃതി സംഗമം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡൻറ് സജിനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. രാജു, എസ്. വിനോദ് കുമാർ, ശ്രീദേവി രാജു, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. വി. ഷുക്കൂർ, ശ്രീദേവി രാജൻ, പി.ജി. ശാന്തകുമാർ, പി. സുകുമാരൻ, ജി. നാരായണപിള്ള, ആനന്ദവല്ലി, എച്ച്. നിയാസ്, രഞ്ജിത്ത് ചിങ്ങോലി, എം.എ. അജു, കാട്ടിൽ സത്താർ, ഡി. രാധാകൃഷ്ണൻ, ആർ. ബിനുരാജ്, അമ്പിളി, പ്രസന്ന സുരേഷ്, പ്രിയ എന്നിവർ സംസാരിച്ചു. ഹരിപ്പാട്: കുമാരപുരം ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂളിൽനടന്ന സ്വാതന്ത്ര്യദിനാേഘാഷത്തിൽ സ്കൂൾ മാനേജർ എൻ. ജലാലുദ്ദീൽ പതാക ഉയർത്തി. പ്രിൻസിപ്പൽ ചന്ദ്രൻ പി. മംഗലത്ത്, പി.ടി.എ പ്രസിഡൻറ് എൻ. രാധാകൃഷ്ണൻ, അധ്യാപകരായ ഷൈലജ, സ്നേഹ തുടങ്ങിയവർ പങ്കെടുത്തു. കാർത്തികപ്പള്ളി താലൂക്ക് ഒാഫിസ് അങ്കണത്തിൽ താലൂക്ക് ഒാഫിസർ എസ്. വിജയൻ പതാക ഉയർത്തി. സ്വാതന്ത്ര്യ സേനാനി കെ.പി. പുരുഷനെ വീട്ടിലെത്തി തഹസിൽദാർ ആദരിച്ചു. ഡെപ്യുട്ടി തഹസിൽദാർമാരായ ഡി.സി. ദിലീപ് കുമാർ, ശരത്കുമാർ എന്നിവർ പങ്കെടുത്തു. ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എം ഇൻചാർജ് റഹ്മത്ത് ബീവി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.ബി. മനീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ശശികുമാർ, പി.സി.ഡി.ഐ കമലൻ എന്നിവർ സംസാരിച്ചു. തൃക്കുന്നപ്പുഴ: തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിൽ ഘോഷയാത്ര, വിമുക്തഭടനെ ആദരിക്കൽ, പതിപ്പ് പ്രകാശനം, ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമ​െൻററി പ്രദർശനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. എസ്.എം.സി. വൈസ് ചെയർമാൻ സുധിലാൽ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ രവീന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു. കവിയും പൂർവവിദ്യാർഥിയുമായ അബ്ദുൽ ലത്തീഫ് പതിയാങ്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഓമനക്കുട്ടൻ, അനിമോൻ, അംബിക, ഹെഡ്മിസ്ട്രസ് ശ്രീദേവി, എം.പി.ടി.എ ചെയർപേഴ്സൺ അമൃതകുമാരി, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.