കായംകുളം: കിറ്റ് ഇംഗ്ലീഷ് സ്കൂളിലെ ട്രസ്റ്റ് ചെയർമാൻ ഒ. അബ്ദുല്ലാക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷൗക്കത്ത് പറമ്പി പതാക ഉയർത്തി. അക്കാദമിക് കൗൺസിൽ ചെയർമാൻ എച്ച്. സിയാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എസ്. ഷീബ, മദർ പി.ടി.എ പ്രസിഡൻറ് റംല സമദ്, അധ്യാപികമാരായ സുപ്രഭ, സുനിതമോൾ, ലീഡർ റിയ ഫാത്തിമ എന്നിവർ സംസാരിച്ചു. പുളിമുക്ക് നുസ്റത്തുൽ ഇഖ്വാൻ മദ്റസയുടെ ആഭിമുഖ്യത്തിെല സ്വാതന്ത്ര്യദിനാഘോഷം ജനറൽ സെക്രട്ടറി കെ.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലീം ആലുംമൂട്ടിൽ പതാക ഉയർത്തി. ഇമാം സെയ്തുമുഹമ്മദ് ദാരിമി, എച്ച്. നൗഷാദ്, വൈ. അബ്ദുൽ നാസർ മുസ്ലിയാർ, നിസാർ ആലുംമൂട്ടിൽ, തസ്ലിം മങ്ങാട്ട് എന്നിവർ സംസാരിച്ചു. ഞാവക്കാട് എൽ.പി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് താജുദ്ദീൻ ഇല്ലിക്കുളം പതാക ഉയർത്തി. മദർ പി.ടി.എ പ്രസിഡൻറ് ഗായത്രി രാജേഷ്, പി.ടി.എ വൈസ് പ്രസിഡൻറുമാരായ സിയാദ് മണ്ണാമുറി, നിസാം സാഗർ, എച്ച്.എം നജ്മുന്നിസ, എം.എസ്. ഷീജ, ശോഭ സി. നായർ, വൈ. നിസ, രാജശ്രീ, അർച്ചന സാജിദ, എ. റീന, കുഞ്ഞുമോൾ, സോണി എന്നിവർ നേതൃത്വം നൽകി. ഐക്യ ജങ്ഷൻ സുഹൃദ്സംഘത്തിെൻറ നേതൃത്വത്തിൽ മധുരവിതരണം നടത്തി. പ്രസിഡൻറ് നസീർ, ബിജു, എ. നിസാർ, സത്താർ, വാഹിദ് ഇഞ്ചക്കൽ, സുനിൽ, എ. ബാബു എന്നിവർ നേതൃത്വം നൽകി. കായംകുളം: സോളിഡാരിറ്റി ഏരിയ സമിതിയുടെ നേതൃത്വത്തിൽ ചേരാവള്ളിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം നഗരസഭ കൗൺസിലർ എസ്. കേശുനാഥ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് നസീർ ഹമീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ, ജനസേവന വിഭാഗം കൺവീനർ അഷറഫ് കാവേരി, എൻ. നിയാസ്, ബിജു, മുബാറക്, അസീഫ് അഷറഫ് എന്നിവർ സംസാരിച്ചു. കുടുംബസംഗമം കായംകുളം: ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. നജീബ് കപ്പകശ്ശേരി അധ്യക്ഷത വഹിച്ചു. എം. ലിജു, അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ. എ. ത്രിവിക്രമൻ തമ്പി, അഡ്വ. കെ.പി. ശ്രീകുമാർ, അഡ്വ. ഇ. സമീർ, സി.എ. സാദിഖ്, അഡ്വ. എസ്. അബ്ദുൽ നാസർ, ഷുക്കൂർ വഴിച്ചേരി, ശ്രീജിത്ത് പത്തിയൂർ, എ.എം. അഷറഫ് കോയ, ഷംസുദ്ദീൻ മണ്ടത്തേരിൽ, സയ്യിദ് പട്ടാണിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.