ജനാധിപത്യം പ്രാണവായുപോലെ പ്രധാനം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ഒറ്റപ്പെടുത്തൽ അവസാനിപ്പിച്ച് എല്ലാവരെയും ഉൾക്കൊണ്ട് രാഷ്ട്രനിർമാണത്തിൽ പങ്കാളിയാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടന്ന ജില്ലതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിന പരേഡ് പരിശോധിച്ച മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ജനാധിപത്യം പ്രാണവായുപോലെ പ്രധാനമെന്ന് പുതുതലമുറയെ പഠിപ്പിക്കണം, ദിശാബോധം നൽകണം. ഏകാധിപതികളുടെയും കൊള്ളിവെപ്പുകാരുടെയും ഭാവി ദുരന്തഭൂമിയിലാണ്. അഗാധ പഠനത്തിനുശേഷമാണ് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടന രൂപപ്പെടുത്തിയത്. അതിെൻറ അടിസ്ഥാനശില സാഹോദര്യം, സാമൂഹികനീതി, പുരോഗതി, മതനിരപേക്ഷത എന്നിവയാൽ നിബന്ധിതമാണ്. ഭരണഘടനതത്ത്വങ്ങളിൽനിന്ന് വ്യതിചലിച്ച് സംസ്ഥാനത്തിെൻറ അധികാരം എടുത്തുകളയുക, കേന്ദ്രം ഏകാധിപതിയെപോലെ പെരുമാറുക എന്നിവ പ്രത്യക്ഷമായിട്ടുെണ്ടന്ന് മന്ത്രി പറഞ്ഞു. പൊലീസിെൻറയും എക്സൈസിെൻറയും എൻ.സി.സി, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്, സ്കൗട്ട്, ഗൈഡ്, റെഡ് േക്രാസ്, കബ്സ്, ബുൾബുൾ എന്നിവയുടെയുമായി 28 പ്ലാറ്റൂണും ഒമ്പത് ബാൻഡ് ട്രൂപ്പുകളും പരേഡിൽ പങ്കെടുത്തു. പരേഡ് കമാൻഡർ ആർ. ബാലെൻറ നേതൃത്വത്തിലാണ് പരേഡ് നടന്നത്. ഡെപ്യൂട്ടി കമാൻഡൻറ് കെ. അനിയൻ, എ.എസ്.ഐ വി.എസ്. സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബി. സുരേഷ് കൃഷ്ണ, വൈ. ഇല്യാസ്, ആർ. മോഹനകുമാർ, പി.കെ. അനിൽകുമാർ, പ്രതാപചന്ദ്ര മേനോൻ, കെ. കുഞ്ഞുമോൻ എന്നിവർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ മന്ത്രി സമ്മാനിച്ചു. പരേഡിലെ മികച്ച പ്രകടനത്തിന് േട്രാഫി നേടിയവർ (വിഭാഗം, പ്ലാറ്റൂൺ/സ്ഥാപനം എന്നീ ക്രമത്തിൽ): പൊലീസ് -ജില്ല ആർമ്ഡ് റിസർവ് ആലപ്പുഴ, എൻ.സി.സി സീനിയർ ബോയ്സ് -കാർമൽ പോളിടെക്നിക്, എൻ.സി.സി സീനിയർ ഗേൾസ് -എസ്.ഡി കോളജ് ആലപ്പുഴ, കാർമൽ പോളിടെക്നിക്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് -എ.ബി.വി.എച്ച്.എസ് മുഹമ്മ, എൻ.സി.സി ജൂനിയർ ബോയ്സ് -ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ, സ്കൗട്ട് -കളർകോട് ഗവ. യു.പി.എസ്, ഗൈഡ്സ് -സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് ആലപ്പുഴ, റെഡ് േക്രാസ് ഗേൾസ് -സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, കബ്സ് -മോണിങ് സ്റ്റാർ സ്കൂൾ ലിയോ തേർട്ടീന്ത് കാളാത്ത്, ബുൾബുൾ -സെൻറ് ജോസഫ്സ്. ഓവറോൾ പ്രകടനം -ജില്ല ആർമ്ഡ് റിസർവ് ആലപ്പുഴ, ബാൻഡ് -ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, ബാൻഡ് (എച്ച്.എസ്) -ലജ്നത്തുൽ മുഹമ്മദിയ ആലപ്പുഴ, മികച്ച പ്ലാറ്റൂൺ കമാൻഡർ -ആർ. ശ്രീദേവ്, എൻ.സി.സി കാർമൽ പോളിടെക്നിക്. സായുധസേന പതാകദിനനിധിയിലേക്ക് കൂടുതൽ തുക സംഭാവന ചെയ്ത വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസിനും സർക്കാർ സ്ഥാപനമായ സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ ഓഫിസിനുമുള്ള േട്രാഫികളും വിതരണം ചെയ്തു. അഡ്വ. എ.എം. ആരിഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ വീണ എൻ. മാധവൻ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, മുൻ എം.എൽ.എ എ.എ. ഷുക്കൂർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.