മേത്സ്യാത്സവം മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ -ധീവരസഭ ആലപ്പുഴ: സംസ്ഥാന സർക്കാർ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തുന്ന മേത്സ്യാത്സവം മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാനുള്ളതാണെന്ന് അഖില കേരള ധീവരസഭ. അഞ്ച് ജില്ലയിൽ നടന്ന അദാലത്തുകളിൽ അപേക്ഷ നൽകിയ ആയിരക്കണക്കിന് െതാഴിലാളികൾക്ക് അനുവദിച്ചത് 30,60,232 രൂപ മാത്രമാണ്. ഒരു അദാലത്തും ഇല്ലാതെ മത്സ്യഫെഡ് ഇൗ ആനുകൂല്യം നൽകിയിരുന്നതാണ്. എല്ലാവരെയും ബി.പി.എൽ ആക്കാമെന്ന് പറഞ്ഞ് അപേക്ഷ സ്വീകരിച്ച് നിരാശപ്പെടുത്തി. ഗ്രാൻറും അവാർഡുകളുമായി കോടിക്കണക്കിന് രൂപ മേത്സ്യാത്സവത്തിെൻറ പേരിൽ ചെലവഴിക്കുകയാണ്. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും പ്രവർത്തനരഹിതമായ ഹാർബറുകൾ പ്രവർത്തിപ്പിക്കുന്നതിനും എന്ത് നടപടി സ്വീകരിെച്ചന്ന് ആലപ്പുഴയിലെ മേത്സ്യാത്സവത്തിൽ വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മത്സ്യഫെഡ് എം.ഡിക്ക് എതിർപ്പ് മറികടന്ന് ഡെപ്യൂേട്ടഷൻ നീട്ടിക്കൊടുത്തത് മന്ത്രിയുടെ താൽപര്യം രക്ഷിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് പി.ജി. സുഗുണൻ, സെക്രട്ടറി എൻ.ആർ. ഷാജി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.