പുന്നമട ആവേശപ്പോരിനൊരുങ്ങി ഇതാദ്യമായി ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന നെഹ്റു േട്രാഫി നാളെ

ആലപ്പുഴ: നെഹ്റു േട്രാഫിയുടെ ചരിത്രത്തിൽ ഏറ്റവും കുടൂതൽ വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളിയുടെ ഒരുക്കം പൂർത്തിയായതായി കലക്ടർ വീണ എൻ. മാധവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചുണ്ടൻ മത്സര ഇനത്തിൽ 20 വള്ളവും പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 വള്ളം പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ േഗ്രഡ് വള്ളവും 25 ഇരുട്ടുകുത്തി ബി േഗ്രഡ് വള്ളവും ഒമ്പത് വെപ്പ് എ േഗ്രഡ് വള്ളവും ആറ് വെപ്പ് ബി േഗ്രഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടുവള്ളവും മാറ്റുരക്കും. ശനിയാഴ്ച രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു-കശ്മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻ നായർ, പ്രതിഭ ഹരി തുടങ്ങിയവർ പങ്കെടുക്കും. എൻ.ടി.ബി.ആർ സെക്രട്ടറിയായ ആർ.ഡി.ഒ എസ്. മുരളീധരൻപിള്ള, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. രേഖ, ഐ.ടി കമ്മിറ്റി കൺവീനർ പി. പാർവതീദേവി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.