apg100

ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ആലപ്പുഴ: ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ ആറുമുതൽ നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയിൽനിന്ന് പിഴ ഈടാക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ജില്ല കോടതി വടേക്ക ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല. കൺേട്രാൾ റൂം മുതൽ കിഴക്ക് ഫയർ ഫോഴ്സ് ഓഫിസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. വള്ളംകളി കാണാൻ ആലപ്പുഴ-തണ്ണീർമുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി വഴി വന്ന് എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ, സ​െൻറ് ആൻറണി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നർ ടൗണിൽ പ്രവേശിക്കാൻ പാടില്ല. തെക്കുഭാഗത്തുനിന്ന് വരുന്ന ഹെവി കണ്ടെയ്നർ വാഹനങ്ങൾ കളർകോട് ബൈപാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപാസിലും പാർക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.