ആയിഷ ബീഗം വിടവാങ്ങിയിട്ട്​ രണ്ടുവർഷം; ആ ഹാർമോണിയം ഇനിയും ശബ്​ദിക്കും

ആലപ്പുഴ: കഥാപ്രസംഗ വേദിയിലെ വേറിട്ട സാന്നിധ്യം ആലപ്പുഴ എസ്. ആയിഷ ബീഗം യാത്രയായിട്ട് രണ്ട് വർഷം. പതിറ്റാണ്ടുകൾ നീണ്ട കലാസപര്യയിൽ നിരവധി വേദികളിൽ ആയിഷ ബീഗത്തി​െൻറ കഥാപ്രസംഗത്തിന് അകമ്പടിയായ അവർക്ക് ഏറെ പ്രിയപ്പെട്ട ഹാർേമാണിയം ഇനിയും ശബ്ദിക്കും. നിരവധി വേദികളിൽ മാതാവ് ഉപയോഗിച്ച ഹാർമോണിയം കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുംവിധമാക്കിയത് പ്രവാസിയായ ഏക മകൻ അൻസാറാണ്. മുംബൈയിലെ വിദഗ്ധരായ ഹാർമോണിയം നിർമാതാക്കളിൽനിന്ന് 42 വർഷം മുമ്പ് ഭർത്താവ് എ.എം. ഷെരീഫാണ് ആയിഷ ബീഗത്തിന് ഹാർമോണിയം വാങ്ങിനൽകിയത്. ഇത് നന്നാക്കിയെടുക്കാൻ അൻസാർ പലേടത്തും അലഞ്ഞു. ഒടുവിൽ ചേർത്തലയിലെ ചെൈമ്പ മ്യൂസിക്സിലാണ് അത് പഴയതുപോലെ ഭംഗിയാക്കി മാറ്റിയത്. മാതാവി​െൻറ ഒാർമദിനം മുൻനിർത്തി അൻസാർ പുന്നപ്ര നന്ദികാട് വെളിയിലെ മാനസയിൽ വീട്ടിൽ എത്തിയിട്ടുണ്ട്. സ്ത്രീകൾ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾ കലാരംഗത്തേക്ക് വരാൻ മടിച്ച കാലത്താണ് ആയിഷ ബീഗം കഥാപ്രസംഗ രംഗത്തേക്ക് കടന്നുവന്നത്. ഇസ്ലാമിക ചരിത്രത്തിലെ ബീവി അസൂറയെ അധികരിച്ച് അവർ അവതരിപ്പിച്ച ധീരവനിത എന്ന കഥാപ്രസംഗമായിരുന്നുവെന്നത് മറ്റൊരു യാദൃച്ഛികതയായി.1961 ഏപ്രിൽ രണ്ടിന് ആലപ്പുഴ വട്ടപ്പള്ളിയിൽ ആ കഥ അവതരിപ്പിക്കുേമ്പാൾ സാമുദായിക എതിർപ്പുകൾ ഉയരാതിരുന്നില്ല. എന്നാൽ, ഒരു വർഷം പോലും നീളാതെ അവയെല്ലാം കെട്ടടങ്ങി. മൂന്ന് പതിറ്റാണ്ട് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിലാണ് കഥാപ്രസംഗം അതരിപ്പിച്ചത്. 1943ൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മുഹമ്മദ് കണ്ണ്-ഫാത്തിമ ദമ്പതിമാരുടെ മകളായി ജനിച്ച ആയിഷ ബാല്യത്തിൽ തന്നെ ആലപ്പുഴയിൽ കുടുംബത്തോടൊപ്പം താമസമാക്കുകയും കലാരംഗത്തേക്ക് കടന്നുവരുകയുമായിരുന്നു. 69 വയസ്സ് പിന്നിട്ട വേളയിൽ 2015 ആഗസ്റ്റ് 11ന് പുലർച്ചെയാണ് നിര്യാതയായത്. ----വി.ആർ. രാജ മോഹൻ APG 50 ആയിഷ ബീഗത്തി​െൻറ പ്രിയപ്പെട്ട ഹാർമോണിയവുമായി ഏകമകൻ അൻസാർ 51 ആലപ്പുഴ എസ്. ആയിഷ ബീഗം 52 ആയിഷ ബീഗം പഴയ ചിത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.