അങ്കമാലി: ദന്ത ചികിത്സ രംഗത്തെ നൂതന ഉപകരണങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന ഇൻറര്‍നാഷനല്‍ ഡെൻറല്‍ എക്സിബിഷന്‍ (കെഡാ എക്സ്പോ-2017) ശനി, ഞായര്‍ ദിവസങ്ങളില്‍ അങ്കമാലി അഡ്ലക്സ് ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെൻററില്‍ നടക്കും. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയുമടക്കം നൂറിലധികം കമ്പനികള്‍ പങ്കെടുക്കുമെന്ന് കേരള ഡെൻറല്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് മന്‍സൂര്‍ അലി, ജനറല്‍ സെക്രട്ടറി ബിജു പൊറുത്തൂര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് അസോസിയേഷന്‍ സൗത്ത് ഇന്ത്യ പ്രസിഡൻറ് സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.ജി. ഉണ്ണികൃഷ്ണന്‍, സി.എല്‍. ബേബി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.