ആലപ്പുഴ: പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസും മറ്റ് ഓഫിസുകളും കേന്ദ്രീകരിച്ച് ഉപരോധ സമരം നടത്തി. രാവിലെ 8.30ന് ആലപ്പുഴ ഡിപ്പോയുടെ പ്രധാന കവാടം പെൻഷൻകാർ ഉപരോധിച്ചു. ഡി.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഓഫിസിലേക്ക് കടത്തിവിട്ടില്ല. സ്ത്രീകളടക്കം നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം 11.30നാണ് ഉപരോധസമരം അവസാനിച്ചത്. സമര യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് ബേബി പറക്കാടൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വയോധികരായ പെൻഷൻകാരെ ഇനി സമരത്തിന് തള്ളിവിടാതെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.എം. പണിക്കർ, വി. രാധാകൃഷ്ണൻ, എ.പി. ജയപ്രകാശ്, വി.പി. പവിത്രൻ, കെ.എം. സിദ്ധാർഥൻ, എം.പി. പ്രസന്നൻ, എം. അബൂബക്കർ, ജി. തങ്കമണി, എ. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച മുതൽ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ ധർണ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആസിയാൻ, ആർ.സി.ഇ.പി കരാറുകൾ ആപത്ത് -ജനതാദൾ (എസ്) ആലപ്പുഴ: കർഷക-ജനേദ്രാഹ കരാറുകളിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ്) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിദേശരാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന എല്ലാ കരാറും ജനേദ്രാഹപരമാണെന്നും രാജ്യത്തെ കാർഷിക-വ്യവസായ-വാണിജ്യ മേഖലകളെ തകർക്കുമെന്നും തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് കെ.എസ്. പ്രദീപ്കുമാർ പറഞ്ഞു. 'ആസിയാനും ആർ.സി.ഇ.പി കരാറുകളും ഇന്ത്യയും' വിഷയത്തിൽ ജില്ല സെക്രട്ടറി പി.ജെ. കുര്യൻ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി കാരണവർ, കെ.ജി. ഹരികുമാർ, സി.ജി. രാജീവ്, ഷൈബു കെ. ജോൺ, സൂര്യദാസ്, സാജിത, ടി.എൻ. സുഭാഷ്, ജറ്റിൻ, സലിം മുരിക്കുംമൂട്, ഗോപാലകൃഷ്ണൻ നമ്പൂതിരി, ബാബു ജോർജ്, ജോസ് ടി. ആലഞ്ചേരി, ടി.എ. ജോസഫ്, സക്കീർ മല്ലഞ്ചേരി, എൻ.എസ്. നായർ, ഹസൻ പൈങ്ങാമഠം, നിസാർ അഹമ്മദ്, സുബൈർ ആദിക്കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു. 'വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ നിഷേധിക്കപ്പെടരുത്' അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനവും ക്രമീകരണവും സർക്കാർ ഉണ്ടാക്കണമെന്ന് സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. നഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി ഗ്രാമദീപം, ടോമിച്ചൻ സൂര്യൻപറമ്പ്, കെ. ചന്ദ്രബാബു, ആർ. ത്യാഗരാജൻ, ഓമന കലാധരൻ, ലതാകുമാരി, എം. റഹ്മത്തുല്ലാഹ്, എ.ബി. ഉണ്ണി, ജയശ്രീ ശ്രീകുമാർ, എ.ആർ. ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.