കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകപരം ^റഷീദലി തങ്ങള്‍

കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകപരം -റഷീദലി തങ്ങള്‍ ആലപ്പുഴ: സഹജീവികളുടെ ഉന്നമനത്തിന് മണലാരണ്യത്തില്‍ പണിയെടുക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബുറൈദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സക്കരിയ വാര്‍ഡില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബുറൈദ ബൈത്തുറഹ്മ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ മാടാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.എം. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് എ. യഹിയ, നഗരസഭ പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ അഡ്വ. എ.എ. റസാഖ്, വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സീമ യഹിയ, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ബീന കൊച്ചുബാവ, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു ഷരീഫ്, കൗണ്‍സിലര്‍ എ.എം. നൗഫല്‍, എം. കൊച്ചുബാവ, എ.കെ. ഷിഹാബുദ്ദീന്‍, സക്കീര്‍ കായിപ്പുറം, ഫൈസല്‍ ആലത്തൂര്‍, ഹുസൈന്‍ ആലുവ, കാസിം മീരാന്‍, ഷിബി കാസിം, സിയാദ് കോയ, മുജീബ്, കരീം ഉസ്മാന്‍കുട്ടി, അമീര്‍ എന്നിവര്‍ സംസാരിച്ചു. ബി.എ. ഗഫൂര്‍ സ്വാഗതവും കാസിം മീരാന്‍ നന്ദിയും പറഞ്ഞു. മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം: വേഗ സര്‍വേ നടത്തി ചേര്‍ത്തല: മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം എന്ന പദ്ധതിയോട് നാളികേര വികസന പദ്ധതിയും ഉൾപ്പെടുത്തി മരുത്തോര്‍വട്ടത്ത് വേഗ സര്‍വേ നടത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് 19ാം വാര്‍ഡിലെ 500 വീട്ടില്‍ അരമണിക്കൂര്‍ കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി ഒരുമണിക്കൂറില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ച് സംഘാടകര്‍ മാതൃകയായി. വീടുകളിലെയും പൊതുനിരത്തുകളിലെയും മാലിന്യം സംസ്‌കരിക്കുന്നതി​െൻറ നിർദേശങ്ങളില്‍ ഗ്രാമത്തിലെ വീട്ടുകാരെല്ലാം പങ്കാളികളുമായി. വാര്‍ഡ് വികസനത്തിന് രൂപവത്കരിച്ച എ​െൻറ മരുത്തോര്‍വട്ടം പദ്ധതിയുടെ ഭാഗമായ വികസനങ്ങളും സർവേയില്‍ ഉൾപ്പെടുത്തി. കെ.വി.എം മതിലകം നഴ്‌സിങ് കോളജിലെ വിദ്യാർഥികള്‍ക്കൊപ്പം നൂറ്റമ്പതോളം ഗ്രാമവാസികളും സർവേയില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. പി. ഗോപിനാഥ്, പി.സി. രാജീവന്‍, ഗീത ഭവദാസ്, സുലഭ ദിനകരന്‍, പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ നേതൃത്വം നൽകി. ചന്തിരൂരിൽ ഹൈടെക് ബസ് കാത്തുനിൽപ്പുപുര വരുന്നു അരൂർ: ചന്തിരൂരിൽ ഹൈടെക് ബസ് കാത്തുനിൽപ്പുപുര നിർമിക്കുന്നു. ഫ്രണ്ട്സ് ഓഫ് പേഷ്യൻറ്സ് അരൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ ദേശീയപാതയിൽ ചന്തിരൂർ പാലത്തിന് സമീപമാണ് ഹൈടെക് ബസ് സ്റ്റോപ് നിർമിക്കുന്നത്. കുത്തിയതോട് സി.െഎ കെ. സജീവ് ശിലാസ്ഥാപനം നടത്തി. ഫ്രണ്ട്സ് ഓഫ് പേഷ്യൻറ്സ് പ്രസിഡൻറ് പി.എം. യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ഷാജി, അരൂർ എസ്.െഎ ടി.എസ്. റെനീഷ്, നാഷനൽ ഇൻഷുറൻസ് കമ്പനി സീനിയർ മാനേജർ കെ.പി. അംബുജാക്ഷൻ, മേരി ട്രീസ, മോളി ജസ്റ്റിൻ, കെ.വി. സുഗുണൻ, കെ.പി. കൃഷ്ണൻ, സ്മിത സന്തോഷ്, ബെന്നി എന്നിവർ സംസാരിച്ചു. നിരീക്ഷണ കാമറ, ടെലിവിഷൻ, ഫാൻ, കുടിവെള്ളം, മൊബൈൽഫോൺ ചാർജിങ് സംവിധാനം, ആധുനിക ഇരിപ്പിടങ്ങൾ എന്നിവ കാത്തുനിൽപ്പുപുരയിൽ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.