ദേശീയോദ്ഗ്രഥന സൈക്കിൾ റാലി നടത്തി

പൂച്ചാക്കൽ: ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സൈക്കിൾ റാലി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനും മണ്ഡലം പ്രസിഡൻറുമായ അഡ്വ. എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. വി.കെ. സുനീഷ്, അഡ്വ. സി.എ. അരുൺ ചന്ദ്, വി. ജിബീഷ്, അഭിലാഷ്, എൻ.പി. പ്രദീപ്, നിധീഷ് ബാബു, സി.സി. സുധീഷ്, കെ.പി. കബീർ, പി.വി. രജിമോൻ, പി.സി. സജീവൻ, വിമൽ, കൈലാസൻ, ഷൈൻ, നിയാസ്, കെ.എസ്. ശ്യാം, ജോളി, മനോജ്, ടോണി ടോമി, ഷഫീഖ്, ഒ.ടി. ഗിരീഷ് എന്നിവർ സംസാരിച്ചു. ഖുർആൻ പഠനക്ലാസ് മണ്ണഞ്ചേരി: സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, എസ്.വൈ.എസ് മാരാരിക്കുളം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പഠന ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയത്തില്‍ നടക്കും. ഇമാമുദ്ദീന്‍ ഉമരി പ്രഭാഷണം നടത്തും. തുടർവിദ്യാഭ്യാസ സംഘാടകസമിതി ആലപ്പുഴ: സാക്ഷരത മിഷ​െൻറ തുല്യത പഠിതാക്കൾക്കും േപ്രരക്മാർക്കുമായുള്ള ജില്ല തുടർവിദ്യാഭ്യാസ കലോത്സവം പട്ടണക്കാട് ബ്ലോക്കിൽ നടത്തും. സംഘാടകസമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.