കൊച്ചി: ട്രോളിങ് നിരോധനത്തിനുശേഷം ആഴക്കടല്‍-തീരക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാത്തരം യാനങ്ങളും വ്യാപകമായി ചെറുമത്സ്യങ്ങളെ പിടിച്ച് വിപണനം നടത്തുന്നെന്ന് പരാതി. ജില്ലയിലെ എല്ലാ തീരദേശ ഫിഷ് ലാൻഡിങ് സെൻററിലും അനുവദനീയ അളവിൽ കുറവായ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വാഹനങ്ങളില്‍ കയറ്റി ഇതര സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് വൈപ്പിന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മത്സ്യസമ്പത്തിെൻറ നാശത്തിന് കാരണമാകുന്നുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ക്കനുസൃതമായി പരമാവധി ശിക്ഷയും പിഴയും ചുമത്തും. വാഹനങ്ങള്‍ അതത് വകുപ്പുകളുടെ സഹായത്തോടെ കണ്ടുകെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.