കൊച്ചി: എറണാകുളം ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ജനറല്‍ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് പ്രവേശനത്തിന് താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 21-ന് രാവിലെ എട്ടിന് കൂടിക്കാഴ്ചക്കും മെഡിക്കല്‍ പരിശോധനക്കും ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് അമിതചാര്‍ജ് ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം കൊച്ചി: ഹരിതകേരളം മിഷെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമഗ്ര- ശുചിത്വ മാലിന്യ സംസ്‌കരണ യജ്ഞത്തിെൻറ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് അമിത ഫീസ് ഇൗടാക്കാനുദ്ദേശിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എക്‌സി. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. സ്വന്തമായി ജൈവമാലിന്യ സംസ്‌കരണം നടത്തുന്ന വീടുകളില്‍ ഹരിത കർമസേനാംഗം മാസത്തില്‍ രണ്ടുതവണ പരിശോധന നടത്താനും അജൈവ മാലിന്യം ശേഖരിക്കാനുമായി 60 രൂപയാണ് യൂസര്‍ഫീയായി മാസന്തോറും നല്‍കേണ്ടത്്. ജൈവവളം ഉപയോഗിച്ച് പച്ചക്കറി കൃഷിചെയ്യുന്നവർക്ക് ഇനോക്കുലം (പ്രതിമാസം 30 ലിറ്റര്‍) നല്‍കുന്നതിന് പുറമെ ഹരിതസേനാംഗം ആഴ്ചയിലൊരിക്കല്‍ വീട് സന്ദര്‍ശിക്കുകയും ജൈവ പച്ചക്കറികൃഷി പരിപാലിക്കുകയും ചെയ്യുന്നതിന് പ്രതിമാസം 300 രൂപ (അജൈവമാലിന്യ ശേഖരണത്തിന് ഉള്‍പ്പെടെ) ഫീസായി നൽകണം. എല്ലാ ദിവസവും വീടുകളിലെത്തി ജൈവമാലിന്യവും അജൈവമാലിന്യവും ശേഖരിക്കാൻ 800 രൂപയാണ് ഫീസെന്നും അവർ അറിയിച്ചു. ദേശീയ വിരവിമുക്ത ദിനം: നാലുലക്ഷത്തിലധികം കുട്ടികള്‍ക്ക് ഗുളിക നൽകി കൊച്ചി: നാലുലക്ഷത്തിലധികം കുട്ടികള്‍ക്ക് വിരക്കെതിരെ ഗുളിക നൽകി ദേശീയ വിരവിമുക്തദിന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. അങ്കണവാടികളിലും പ്ലേ സ്‌കൂളുകളിലും സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും വിര ഗുളിക നല്‍കി. 4,24,881 കുട്ടികള്‍ക്ക് ഗുളിക നൽകി. ബാക്കിയുള്ളവർക്ക് ഇൗമാസം 17-ന് വിതരണം ചെയ്യുമെന്ന് ദേശീയ ആരോഗ്യദൗത്യം അധികൃതര്‍ അറിയിച്ചു. ജില്ലതല ഉദ്ഘാടനം എറണാകുളം സെൻറ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ് നിർവഹിച്ചു. വി.കെ. മിനിമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. വിദ്യ, ഡിവിഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, പ്രിന്‍സിപ്പല്‍ ഷെറിന്‍ മേരി ഡിക്കുന, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബേബി തദേവൂസ് ക്രൂസ്, എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.എ. ആലീസ്, എ ന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ദീപ മാര്‍ഷല്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നുമ്പേലില്‍, ജില്ല മാസ്മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.